കൊവിഡിന്‍റെ മരുന്ന് ഫലപ്രദമാണെന്ന് ആദ്യ റിപ്പോര്‍ട്ട്; ഇനി രണ്ടാം ട്രയൽ

By Web TeamFirst Published Apr 4, 2020, 6:00 PM IST
Highlights

പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന്  കൊവിഡ് 19നെതിരെ ഫലപ്രദമാണന്നാണ് ആദ്യ ഘട്ട റിപ്പോര്‍ട്ടുകൾ പറയുന്നത്.
 

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ലോകത്തെ മുന്നിൽ നിന്നു നയിക്കുന്നവരാണ് നമ്മുടെ വൈദ്യശാസ്ത്രസമൂഹം. കൊവിഡുമായി ബന്ധപ്പെട്ട് നിരവധി പഠനങ്ങളാണ് ശാസ്ത്രലോകത്ത് നടക്കുന്നത്. അതില്‍ ഏറ്റവും ഒടുവില്‍ കാനഡയിൽ നിന്ന് ഏറെ പ്രതീക്ഷ നല്‍കുന്ന വാർത്തയാണ് പുറത്തുവരുന്നത്.  പരീക്ഷണത്തിലായിരുന്ന എപിഎൻ–01 (ഹ്യൂമൻ റീകോംബിനന്റ് സോല്യൂബിൾ ആൻജിയോടെൻസിൽ) എന്ന മരുന്ന്  കൊവിഡ് 19നെതിരെ ഫലപ്രദമാണന്നാണ് ആദ്യ ഘട്ട റിപ്പോര്‍ട്ടുകൾ പറയുന്നത്.

സാർസ് കൊറോണ വൈറസ്–2 മനുഷ്യന്റെ കോശത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഈ മരുന്നിന് സാധിക്കുന്നുണ്ടെ് സെല്ലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. University of British Columbia-യിലെ ഗവേഷകരടക്കം വലിയ സംഘം  തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നു. എപിഎൻ01 ന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിക്കുന്നതിന് ഓസ്ട്രിയ, ജർമനി, ഡെൻമാർക്ക് എന്നിവിടങ്ങളില്‍  നിന്ന് റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിച്ചതായി ഓസ്ട്രിയൻ ഇമ്യൂണോ ഓങ്കോളജി കമ്പനിയായ അപീറോൺ ബയോളജിക്സ്  അറിയിച്ചു. 

ഹ്യൂമൻ ആൻജിയോ‌ടെൻ‌സിൻ‌-കൺ‌വേർ‌ട്ടിങ് എൻ‌സൈം 2 (rhACE2) ന്റെ പുനർ‌സംയോജന രൂപമാണ് എപിഎൻ01. സാര്‍സ്-CoV-2 വൈറസ് (കോവിഡ്-19) കോശങ്ങളുടെ അണുബാധ തടയുന്നതിനും ശ്വാസകോശത്തിലെ പരുക്ക് കുറയ്ക്കുന്നതിനും ഈ മരുന്നിന് കഴിവുണ്ട്. ഗുരുതരമായി രോഗം ബാധിച്ച 200 കൊവിഡ് 19 രോഗികള്‍ക്ക് ചികിത്സ നൽകാനാണ് രണ്ടാം ഘട്ട ട്രയൽ ലക്ഷ്യമിടുന്നത്. 

എന്നാല്‍ ഇത്തരത്തില്‍ നിരവധി ട്രയലുകള്‍ നടക്കുന്നുണ്ട് എന്നും ഇതില്‍ ഏതൊക്കെ ഫലപ്രദമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറയുന്നത്.

click me!