മുടി വളരാനും ചർമ്മം തിളങ്ങാനും തേങ്ങാപ്പാൽ; ഉപയോ​ഗിക്കേണ്ട വിധം

Web Desk   | others
Published : Nov 26, 2019, 08:59 PM ISTUpdated : Nov 26, 2019, 09:06 PM IST
മുടി വളരാനും ചർമ്മം തിളങ്ങാനും തേങ്ങാപ്പാൽ; ഉപയോ​ഗിക്കേണ്ട വിധം

Synopsis

മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറാൻ തേങ്ങാപ്പാൽ വളരെ മികച്ചതാണ്. ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും തേങ്ങാപ്പാൽ ഉപയോ​ഗിക്കാവുന്നതാണ്. 

പാചകത്തിനു മാത്രമല്ല, സൗന്ദര്യത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം തേങ്ങാപ്പാല്‍ ഉത്തമമാണ്. മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറാൻ തേങ്ങാപ്പാൽ വളരെ മികച്ചതാണ്. മുടിയുടെയും ചർമ്മത്തിന്റെയും സംരക്ഷണത്തിന് തേങ്ങാപ്പാൽ ഉപയോ​ഗിക്കേണ്ടത് എങ്ങനെയെന്ന് അറിയാം...

ഒന്ന്...

 ഒരു കപ്പ് തേങ്ങാപ്പാലില്‍ ഒരു സ്പൂണ്‍ തേനും ഒരു സ്പൂണ്‍ ഗ്ലിസറിനും കലര്‍ത്തുക. ഇത് മുഖത്തു പുരട്ടിയ ശേഷം മസാജ് ചെയ്യുക. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം. മുഖം തിളങ്ങാനും നിറം വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

രണ്ട്...

 ഒരു കപ്പ് തേങ്ങാപ്പാലില്‍ അരക്കപ്പ് ചെറുനാരങ്ങാനീരും ഒരു സ്പൂണ്‍ തേനും ചേര്‍ക്കണം. ഇതെല്ലാം കൂടി നല്ലതുപോലെ ഇളക്കിയ ശേഷം മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കാവുന്നതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. മുടിയ്ക്ക് നല്ല തിളക്കം ലഭിക്കാനും മുടിയുടെ വരള്‍ച്ച മാറാനുമെല്ലാം ഇത് നല്ലതാണ്.

മൂന്ന്...

 ഒരു സ്പൂണ്‍ തേങ്ങാപ്പാലില്‍ അല്‍പം ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു സ്പൂണ്‍ തേന്‍, അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇത് നല്ലതുപോലെ ഇളക്കിയ ശേഷം മുഖത്തു പുരട്ടാം. 10 മിനിറ്റു സ്‌ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളം കൊണ്ടു കഴുകാം.

നാല്...

 രണ്ട് ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയില്‍ കൂടി മിക്‌സ് ചെയ്താല്‍ ഇത് നാച്ചുറല്‍ മേയ്ക്കപ്പ് റിമൂവറായി ഉപയോഗിക്കാവുന്നതാണ്.

അഞ്ച്...

ഒരു സ്പൂണ്‍ തൈര്, ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ ഗ്ലിസറിന്‍ എന്നിവ കലര്‍ത്തുക. ഇത് മുഖത്തിട്ട ശേഷം നല്ല പോലെ മസാജ് ചെയ്യുക. അല്‍പം കഴിഞ്ഞ് കഴുകുക. സ്വാഭാവിക ക്ലെന്‍സര്‍ ഗുണം നല്‍കുന്ന ഒന്നാണിത്.

ആറ്...

 തേങ്ങാപ്പാല്‍, കറ്റാര്‍വാഴ ജെല്‍ എന്നിവ കലര്‍ത്തുക. ഇതില്‍ വൈറ്റമിന്‍ ഇ ഓയില്‍, ബദാം പൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം. നല്ലൊരു ആന്റിഏജിംഗ് ക്രീമാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

50 കഴിഞ്ഞവർ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഫാറ്റി ലിവർ രോഗത്തെ തടയാന്‍ കുടിക്കേണ്ട പാനീയങ്ങള്‍