
മുടിയുടെ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് തേങ്ങാപ്പാൽ. മുടി സമൃദ്ധമായി വളരാൻ സഹായിക്കുന്ന നിരവധി ഘടകങ്ങള്‍ തേങ്ങാപ്പാലിൽ അടങ്ങിയിട്ടുണ്ട്. ഇത് പൂർണ്ണമായും പ്രകൃതിദത്തമാണ്. മുടിയുടെ കേടുപാടുകൾ പരിഹരിക്കുവാൻ സഹായിക്കുന്ന വിറ്റാമിൻ ഇ ഇതിൽ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിലും താരനും കുറയ്ക്കാൻ തേങ്ങാപ്പാൽ ഉപയോഗിച്ചുള്ള രണ്ട് തരം ഹെയർ പാക്കുകളെ കുറിച്ചാണ് താഴേ പറയുന്നത്....
ഒന്ന്...
ഒരു പാത്രത്തിൽ അരക്കപ്പ് തേങ്ങാപ്പാലും ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് മിശ്രിത പരുവത്തിൽ ആക്കിയെടുക്കുക. ഈ മിശ്രിതം തലയിൽ മസാജ് ചെയ്യുക. മുടിവേരുകൾ മുതൽ മുടിയുടെ അറ്റം വരെ എല്ലായിടത്തും എത്തുന്ന വിധത്തിൽ നന്നായി തേച്ചു പിടിപ്പിക്കുക.ശേഷം 20 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
(തേൻ ഈർപ്പം നിലനിർത്തുവാൻ സഹായിക്കുന്നു. തേങ്ങാപ്പാലുമായി സംയോജിപ്പിക്കുമ്പോൾ, ഈർപ്പം, പോഷകങ്ങൾ എന്നിവ നിലനിർത്തിക്കൊണ്ട് ഇത് മുടിയിൽ തേങ്ങാ പാലിന്റെ ഗുണപരമായ ഫലങ്ങൾ വർദ്ധിപ്പിക്കുന്നു).
രണ്ട്...
ഒരു പാത്രത്തിൽ മൂന്ന് ടേബിൾസ്പൂൺ തേങ്ങാ പാൽ, ഒരു ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ, ഒരു പിടി തുളസി ഇലകൾ എന്നിവ ചേർത്ത് മിശ്രിതമാക്കി എടുക്കുക. മുടിവേരുകൾ മുതൽ മുടിയുടെ അറ്റം വരെ എല്ലായിടത്തും എത്തുന്ന വിധത്തിൽ മുടിയിൽ നന്നായി തേച്ചു പിടിപ്പിക്കുക. അര മണിക്കൂറിന് ശേഷം, ഇളം ചൂടുള്ള വെള്ളത്തിൽ മുടി നന്നായി കഴുകി വൃത്തിയാക്കുക. ആഴ്ച്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
(കറ്റാർവാഴ ചേർക്കുന്നത് തലയോട്ടിയിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. തലയോട്ടി വൃത്തിയാക്കുകയും മുടി പൊട്ടുന്നത് ഒരു പരിധി വരെ തടയാനും കറ്റാർവാഴ സഹായിക്കുന്നു).
മുടികൊഴിച്ചിൽ കുറയ്ക്കാൻ 'മയണൈസ്' കൊണ്ടുള്ള ഒരു കിടിലൻ ഹെയർ പാക്ക്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam