ഇന്നത്തെ കാലത്ത് കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട വിഭവമാണ് മയണൈസ്. പ്രധാനമായും ഫ്രൈഡ് ഐറ്റംസിനൊപ്പമാണ് ഇത് കഴിക്കുന്നത്. മുട്ടയാണ് ഇതിൽ പ്രധാനമായും ചേർക്കുന്നത്. മുടിയുടെ ആരോ​ഗ്യത്തിന് മുട്ട വളരെ നല്ലതാണെന്ന കാര്യം നമ്മുക്കെല്ലാവർക്കും അറിയാം. മുടി പൊട്ടിപ്പോവുക, കൊഴിച്ചില്‍, താരന്‍ തുടങ്ങിയവയ്ക്ക് മുട്ട ഫലപ്രദമാണ്. മുട്ടയിലെ ഫാറ്റി ആസിഡുകള്‍ മുടിനാരുകള്‍ക്ക് ഉണര്‍വ്വ് നൽകുന്നു.

 പ്രോട്ടീൻ, വിറ്റാമിൻ ഇ, ഫോളേറ്റ് എന്നിവയാൽ സമ്പന്നമായ മുട്ട മുടി കൂടുതൽ ബലമുള്ളതാക്കാൻ ​സഹായിക്കുന്നു. മയണൈസിൽ വിനാഗിരിയും ചേർക്കാറുണ്ട്. ഇത് നിങ്ങളുടെ തലയോട്ടി വൃത്തിയായും താരൻ ഇല്ലാതെയും ഉറപ്പാക്കുന്നു. മുടികൊഴിച്ചിലും താരനും കുറയ്ക്കാൻ സഹായിക്കുന്ന മയണൈസ് ഉപയോ​ഗിച്ചുള്ള ഒരു കിടിലൻ ഹെയർ പാക്കിനെ കുറിച്ചാണ് താഴേ പറയുന്നത്...

 

 

വേണ്ട ചേരുവകൾ...

മയണൈസ്       1/2 കപ്പ്
ഉലുവ വെള്ളം  3 ടീസ്പൂൺ
തേൻ                1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ഈ പാക്ക് ഇടുന്നതിന് തലേ ദിവസം രാത്രി അര ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഉലുവയിട്ട് വയ്ക്കുക. ശേഷം അതിലേക്ക് രാവിലെ മയണൈസും തേനും ചേർക്കുക. ‌ശേഷം നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് തലയോട്ടിയിലും മുടിയിലുമായി പുരട്ടുക. 30 മിനിറ്റ് കഴിഞ്ഞ് ചെറുചൂടുവെള്ളത്തിൽ ഷാംപൂ ഉപയോ​ഗിച്ച് കഴുകി കളയുക. ആഴ്ച്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാവുന്നതാണ്.

എല്ലുകളുടെ ആരോ​ഗ്യത്തിന് ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കൂ