coffee : കാപ്പി പ്രിയരാണോ? പുതിയ പഠനം പറയുന്നത് കേൾക്കൂ

Web Desk   | Asianet News
Published : Jan 26, 2022, 10:24 AM ISTUpdated : Jan 26, 2022, 11:38 AM IST
coffee :  കാപ്പി പ്രിയരാണോ? പുതിയ പഠനം പറയുന്നത് കേൾക്കൂ

Synopsis

കാപ്പി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരൾ രോഗം തടയാനും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ദഹനത്തിലും കുടലിലും കാപ്പിയുടെ നല്ല ഫലങ്ങൾ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു. 

കാപ്പി കുടിക്കുന്നതിലൂടെ നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ലഭിക്കുന്നു. കാപ്പി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കരൾ രോഗം തടയാനും സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ദഹനത്തിലും കുടലിലും കാപ്പിയുടെ നല്ല ഫലങ്ങൾ കണ്ടെത്തിയതായി പഠനത്തിൽ പറയുന്നു.

പിത്താശയക്കല്ലുകൾ, ചില കരൾ രോഗങ്ങൾ എന്നിവ പോലുള്ള ദഹനസംബന്ധമായ പരാതികളിൽ നിന്ന് കാപ്പി സംരക്ഷിക്കുന്നു. 'ന്യൂട്രിയന്റ്സ്' ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 194 ഗവേഷണ പ്രസിദ്ധീകരണങ്ങളുടെ അവലോകനമാണ് പഠനത്തിൽ വിശദീകരിക്കുന്നത്.

കാപ്പി ഉപഭോഗം ദഹനനാളത്തിന്റെ വിവിധ അവയവങ്ങളിൽ ദോഷകരമായ ഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നും പഠനത്തിന് നേതൃത്വം നൽകിയ ഫ്രഞ്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ചിലെ (INSERM) എമിറിറ്റസ് റിസർച്ച് ഡയറക്ടർ ആസ്ട്രിഡ് നെഹ്‌ലിഗ് പറഞ്ഞു.

ഗവേഷണത്തിൽ പ്രധാനമായി ചൂണ്ടിക്കാട്ടുന്ന രണ്ട് കാര്യങ്ങൾ എന്ന് പറയുന്നത് കാപ്പിയും പിത്തസഞ്ചിയിലെ കല്ലുകളുടെ സാധ്യതയും തമ്മിലുള്ള ബന്ധവും കാപ്പി ഉപഭോഗത്തെ പാൻക്രിയാറ്റിസ് സാധ്യത കുറയ്ക്കുന്നതുമായി ബന്ധിപ്പിക്കുന്ന തെളിവുകളുമാണ്. എന്നിരുന്നാലും കൂടുതൽ ഗവേഷണം ഇനിയും ആവശ്യമാണെന്നും ആസ്ട്രിഡ് പറഞ്ഞു.  

ദഹനത്തിന് ആവശ്യമായ ഗ്യാസ്ട്രിക്, പാൻക്രിയാറ്റിക് സ്രവങ്ങളുമായി കാപ്പി ബന്ധപ്പെട്ടിരിക്കുന്നു. 
കാപ്പി ദഹന ഹോർമോണായ ഗ്യാസ്‌ട്രിൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

ഗട്ട് മൈക്രോബയോട്ടയുടെ (Gut Microbiota) ഘടനയിലെ മാറ്റങ്ങളുമായി കാപ്പി ബന്ധപ്പെട്ടിരിക്കുന്നു. അവലോകനം ചെയ്ത പഠനങ്ങളിൽ, കാപ്പി ഉപഭോഗം ഗട്ട് മൈക്രോബയോട്ടയുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതായി കണ്ടെത്തിയെന്നും ​ഗവേഷകർ പറയുന്നു. 

കരൾ കാൻസറിന്റെ ഏറ്റവും സാധാരണമായ തരത്തിലുള്ള ഹെപ്പറ്റോസെല്ലുലാർ കാർസിനോമ ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾക്കെതിരെ കാപ്പിയുടെ സംരക്ഷണ ഫലത്തെ ഏറ്റവും പുതിയ ഗവേഷണം ശക്തമായി പിന്തുണയ്ക്കുന്നു.

Read more : സെക്സും കോഫിയും തമ്മിലുള്ള ബന്ധം ഇതാണ്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ