കാപ്പി കുടിച്ചാൽ അമിതവണ്ണം കുറയുമോ; പഠനം പറയുന്നത്

Web Desk   | Asianet News
Published : Feb 20, 2020, 05:05 PM ISTUpdated : Feb 20, 2020, 05:11 PM IST
കാപ്പി കുടിച്ചാൽ അമിതവണ്ണം കുറയുമോ; പഠനം പറയുന്നത്

Synopsis

കൊഴുപ്പിനോട് പൊരുതാനുള്ള ശരീരത്തിന്റെതന്നെ പ്രതിരോധമാണ് ബ്രൗൺ ഫാറ്റ്. ഇത് പ്രമേഹവും പൊണ്ണത്തടിയും കുറയ്ക്കുന്നു. 

കാപ്പി കുടിച്ചാൽ അമിതവണ്ണം കുറയ്ക്കാമെന്ന് പഠനം. കൊഴുപ്പിനോട് പൊരുതാനുള്ള ശരീരത്തിന്റെതന്നെ പ്രതിരോധമാണ് ബ്രൗൺ ഫാറ്റ്. ഇത് പ്രമേഹവും പൊണ്ണത്തടിയും കുറയ്ക്കുന്നു. ബ്രൗൺ അഡിപ്പോസ് ടിഷ്യു (BAT) അഥവാ ബ്രൗൺ ഫാറ്റ്, മനുഷ്യനിലും മറ്റ് സസ്തനികളിലും കാണപ്പെടുന്ന രണ്ടിനം ഫാറ്റുകളിൽ ഒന്നാണ്. 

മുതിർന്നവരിലും ബ്രൗൺ ഫാറ്റ് ഉണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരുന്നു. ബോഡിമാസ് ഇൻഡക്സ് (BMI) കുറഞ്ഞ ആളുകളിൽ ബ്രൗൺഫാറ്റിന്റെ അളവ് കൂടുതലായിരിക്കും. മറ്റ് കൊഴുപ്പുകളിൽ നിന്നു വ്യത്യസ്തമായാണ് ബ്രൗൺ ഫാറ്റ് ശരീരത്തിൽ പ്രവർത്തിക്കുന്നത്. ഇത് ഷുഗറും ഫാറ്റും കത്തിക്കുക വഴി ചൂട് ഉൽപ്പാദിപ്പിക്കുന്നു. ഈ പ്രവൃത്തി വർധിക്കും തോറും രക്തത്തിലെ പഞ്ചസാരയുടെ അളവിന്റെ നിയന്ത്രണം മെച്ചപ്പെടുകയും അധികമുള്ള കാലറി കത്തിത്തീരുക വഴി ശരീരഭാരം കുറയാൻ സഹായിക്കുകയും ചെയ്യുമെന്ന് പഠനത്തിൽ പറയുന്നു. 

നോട്ടിങ്ഹാം സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കഫീൻ ബ്രൗൺഫാറ്റിനെ ഉത്തേജിപ്പിക്കാൻ (Stimulate) സാധിക്കുമോ എന്ന് തുടർച്ചയായ മൂലകോശ പഠനങ്ങളിലൂടെ ഗവേഷക സംഘം പരിശോധിച്ചു. ശരീരത്തിലെ ബ്രൗൺ ഫാറ്റ് റിസർവിനെ കണ്ടെത്താൻ തെർമൽ ഇമേജിങ് മാർഗം ഉപയോഗിച്ച് ഈ മാർഗത്തിലൂടെ ബ്രൗൺ ഫാറ്റിനെ ലൊക്കേറ്റ് ചെയ്യാനും ചൂട് ഉൽപ്പാദിപ്പിക്കാനുള്ള ഇതിന്റെ കപ്പാസിറ്റി കണക്കാക്കാനും സാധിച്ചു.

മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമായ ബ്രൗൺ ഫാറ്റ്, കാലറി എത്രവേഗം ഊർജ്ജിതമായി കത്തിത്തീരുന്നു എന്നതിൽ പ്രധാന പങ്കു വഹിക്കുന്നുവെന്ന് പ്രൊഫസർ മൈക്കൽ സൈമണ്ട്സ് പറഞ്ഞു. ബ്രൗൺ ഫാറ്റിനെ ആക്റ്റിവേറ്റ് ചെയ്യാൻ കാപ്പിയിലടങ്ങിയ ഒരു ഘടകമായ കഫീനു കഴിയുമെന്ന് പഠനത്തിലൂടെ തെളിഞ്ഞു.

ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും ഇതേഘടകത്തിനു സാധിക്കും എന്നതിനാൽ ശരീരഭാരം കുറയ്ക്കാനും ഒപ്പം പ്രമേഹം തടയാനും കഫീന് സാധിക്കും. പഠനത്തിനു നേതൃത്വം നൽകിയ പ്രൊഫ– മൈക്കിൾ സൈമണ്ട്സ് പറയുന്നു. 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ