Latest Videos

കോഫിയും പ്രോസ്റ്റേറ്റ് ക്യാന്‍സറും തമ്മിലുളള ബന്ധം...

By Web TeamFirst Published Mar 18, 2019, 3:41 PM IST
Highlights

പുരുഷന്മാരില്‍ ക്യാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 

പുരുഷന്‍റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്‍റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുക എന്നതാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രധാന ധര്‍മം. 

പുരുഷന്മാരില്‍ ക്യാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ഒരവയവവുമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. കോഫി കുടിക്കുന്നവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത കൂടുതലാണെന്നാണ് ചില പഠനങ്ങള്‍ പറയുന്നെങ്കിലും ജപ്പാനിലെ കനസാവ യൂണിവേഴ്സ്റ്റിയില്‍ നടത്തിയ പഠനത്തില്‍ കോഫിയില്‍ അടങ്ങിയിരിക്കുന്ന കാവേല്‍ അസ്റ്റേറ്റ്,  കഫേസ്റ്റോള്‍ എന്നീ പദാര്‍ഥങ്ങള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന് കാരണമാകുന്ന സെല്ലുകളെ വളരാതിരിക്കാന്‍ സഹായിക്കുമെന്ന് പറയുന്നു. 

അതേസമയം, ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും 65 വയസ്സ് പിന്നിട്ടവരിലാണ്  കാണുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയും കൂടുന്നു. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ  പ്രധാന ലക്ഷണങ്ങള്‍  നോക്കാം. മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്‍റെ അംശം, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ ആകാം.

ചിലയിനം പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. ഭൂരിഭാഗം പ്രോസ്റ്റേറ്റ് ക്യാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത്  വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. 

click me!