കോളോറെക്ടല്‍ ക്യാന്‍സര്‍; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്...

Published : Nov 28, 2019, 09:49 PM IST
കോളോറെക്ടല്‍ ക്യാന്‍സര്‍; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്...

Synopsis

ക്യാന്‍സര്‍ പല തരത്തിലും രൂപത്തിലുമുണ്ട്. ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദത്തിന് കാരണം. 

ക്യാന്‍സര്‍ പല തരത്തിലും രൂപത്തിലുമുണ്ട്. ജീവിതശൈലിയിലുണ്ടായ മാറ്റവും ഭക്ഷണരീതിയുമാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദത്തിന് കാരണം. 

അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍, സംസ്കരിച്ച മാംസവിഭവങ്ങള്‍ , വ്യായാമമില്ലാത്ത ജീവിതശൈലി , അമിതവണ്ണം, പുകവലി , മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് കാരണമാകുന്ന ഘടകങ്ങളാണ് എന്നാണ് അമേരിക്കന്‍ ക്യാന്‍സര്‍ സോസൈറ്റി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. 

സ്ത്രീകളെക്കാള്‍ പുരുഷന്മാരിലാണ് രോഗ സാധ്യത കൂടുതല്‍. മധ്യവയസ് കഴിഞ്ഞവരിലാണ് മലാശയ അര്‍ബുദം കണ്ടുവരുന്നത്. 

ലക്ഷണങ്ങള്‍... 

സാധാരണ രീതിയില്‍ മലബന്ധമാണ് പ്രധാന ലക്ഷണം. ഒപ്പം മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക , വിശപ്പില്ലായ്മ , ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം , തലച്ചുറ്റല്‍ തുടങ്ങിയവയും രോഗ ലക്ഷണമാകാം. 

ഈ ലക്ഷണങ്ങള് കണ്ടതുകൊണ്ട് രോഗമുളളതായി കരുതേണ്ട. എന്നാല്‍ ഡോക്ടറെ ഒന്ന് കാണിക്കുന്നത് നല്ലതാണ്. ഒരു പ്രായം പിന്നിടുമ്പോള്‍ കൃത്യമായ ഇടവേളകളില്‍ ക്യാന്‍സര്‍ സ്ക്രീനിംഗ് പരിശോധനകള്‍ ചെയ്യുന്നത് നല്ലതാണ്. 


 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?