ഹൃദയാഘാതം തടയാൻ ഒലീവ് ഓയിൽ കഴിക്കൂ

By Web TeamFirst Published Nov 27, 2019, 2:27 PM IST
Highlights

ഒലീവ് ഓയിൽ ഉപയോ​ഗിച്ചാൽ ഹൃദയാഘാതം ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നാണ് മെഡിസിൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

ഹൃദ്രോഗങ്ങളിൽ ഏറ്റവും മാരകമാണ് ഹൃദായാഘാതമെന്ന ഹാർട്ട് ആറ്റാക്ക്.  മനുഷ്യശരീരത്തിലെ ഏറ്റവും കടുത്ത വേദനയാണ് ഹൃദയാഘാതത്തിലൂടെ ഉണ്ടാകുന്നത്. ഹൃദയാഘാതം സംഭവിക്കുന്ന 90 ശതമാനത്തിലധികം പേരിലും അത് വരാതെ നോക്കാൻ കഴിയുമായിരുന്നു അഥവാ പ്രതിരോധിക്കാൻ കഴിയുമായിരുന്നു എന്നതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. 

എന്നാൽ നമ്മുടെ നാട്ടിൽ ഹൃദയാഘാതം പ്രതിരോധപ്രവർത്തനത്തിന്റെ പ്രാധാന്യം പൊതുസമൂഹം വേണ്ടത്ര ഉൾക്കൊള്ളുന്നില്ല. ക്യത്യമായ ഡയറ്റിലൂടെ ഹൃദായാഘാതം തടയാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒലീവ് ഓയിൽ ഉപയോ​ഗിച്ചാൽ ഹൃദയാഘാതം ഒരു പരിധി വരെ ഒഴിവാക്കാനാകുമെന്നാണ് മെഡിസിൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. 

കാലക്രമേണ അടിഞ്ഞുകൂടുന്ന കൊളസ്ട്രോളിനൊപ്പം ഫാറ്റ് അടിഞ്ഞു കൂടി കിടക്കുക വഴി രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഹൃദയാഘാതം സംഭവിക്കുന്നു. അവോക്കാഡോ, ശതാവരി, ഫാറ്റി ഫിഷ്, ബ്രോക്കോളി, തണ്ണിമത്തൻ, അണ്ടിപ്പരിപ്പ് എന്നിവ ധമനികളെ ശുദ്ധീകരിക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്. 

ഒലീവ് ഓയിലിൽ അപൂരിത ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുള്ളതിനാൽ ഭക്ഷണത്തിൽ ചേർത്ത് കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ​​ഗവേഷകർ പറയുന്നത്. ഒലീവ് ഓയിൽ ഉപഭോഗം ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത 48 ശതമാനം കുറഞ്ഞതായും മറ്റൊരു പഠനം പറയുന്നു. 

രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഒല‌ീവ് ഓയിൽ ഏറെ ​ഗുണകരമാണെന്നാണ് പഠനത്തിൽ പറയുന്നത്. രുചിയെക്കാൾ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് ഹൃ​ദയ സംരക്ഷണത്തിന് ഏറെ നല്ലതെന്ന് ​ഗവേഷകർ പറഞ്ഞു.

click me!