സെക്സിനോട് താൽപര്യം കുറയുന്നുണ്ടോ? കാരണങ്ങൾ ഇതാകാം

By Web TeamFirst Published Sep 22, 2021, 10:52 PM IST
Highlights

സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ലൈംഗിക താല്‍പര്യങ്ങളെ സാരമായി ബാധിക്കാം. പ്രത്യേകിച്ചും ആര്‍ത്തവവിരാമത്തില്‍ വരുന്ന വ്യതിയാനങ്ങള്‍.

ഒരു വ്യക്തിയുടെ ലൈംഗിക താല്‍പര്യങ്ങള്‍ (low sex drive) ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. മാനസികവും ശാരീരികവുമായ കാരണങ്ങളാണ് അതില്‍ പ്രധാനം. പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പം, സാമ്പത്തിക അവസ്ഥ,  ജോലി തുടങ്ങിയ ഘടകങ്ങള്‍ ലൈംഗിക ജീവിതത്തെ സ്വാധീനിക്കാം. 

സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ (hormonal imbalance) ലൈംഗിക താല്‍പര്യങ്ങളെ സാരമായി ബാധിക്കാം. പ്രത്യേകിച്ചും ആര്‍ത്തവവിരാമത്തില്‍ വരുന്ന വ്യതിയാനങ്ങള്‍. സെക്സിനോടുള്ള താൽപര്യം കുറയുന്നതിന്റെ മറ്റ് കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം...

സമ്മർദ്ദം...

സമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. അമിത സമ്മർദ്ദം ശരീരത്തിലെ ഹോർമോൺ അളവുകളെ തടസ്സപ്പെടുത്തുന്നു. മാത്രമല്ല ഇത് ഉദ്ധാരണക്കുറവിനും കാരണമാകും. സ്‌ട്രെസ് ഹോര്‍മോണ്‍ ശരീരത്തില്‍ വര്‍ധിച്ചാല്‍ അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കാം.

വിഷാദം...

വിഷാദരോഗം ലൈംഗികജീവിതത്തെ ബാധിക്കാം. വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ ബാധിക്കാമെന്നാണ് പഠനങ്ങൾ പറയുന്നത്. 

ഉറക്കക്കുറവ്...

ഉറക്കക്കുറവ് കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു. ഇത് ലിബിഡോ കുറയുന്നതിന് കാരണമാകുന്നു. ഉറക്കക്കുറവുള്ളവരിൽ ഉദ്ധാരണക്കുറവിനുള്ള സാധ്യത കൂടുതലാണെന്നും സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ക്ലിനിക്കൽ ഇൻസ്ട്രക്ടറായ അലൻ ഡബ്ല്യു ഷിൻഡൽ പറയുന്നു. 

മരുന്നുകൾ...

വിഷാദരോഗം, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്കായി കഴിക്കുന്ന ചില മരുന്നുകൾ ലിബിഡോയെ ബാധിക്കുകയോ ലൈംഗികശേഷി കുറയ്ക്കുകയും ചെയ്യാമെന്നും വിദ​ഗ്ധർ പറയുന്നു.

ആർത്തവവിരാമം...

ആർത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് പെട്ടെന്ന് കുറയുന്നു. സ്ത്രീകളിലും പുരുഷന്മാരിലും ലിബിഡോ വർദ്ധിപ്പിക്കുന്ന ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ കുറയ്ക്കാനും ആർത്തവവിരാമത്തിന് കഴിയും.

ലിം​ഗത്തിൽ യുഎസ്ബി കേബിൾ കുടുങ്ങി കൗമാരക്കാരൻ; അത്യഹിതം സംഭവിച്ചത് 'നീളമെടുക്കാനുള്ള' സാഹസത്തിൽ.!

click me!