യൂറിനറി ഇൻഫെക്ഷൻ: ഇക്കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കണം
സ്ത്രീകളിൽ വളരെ സാധാരണയായി കാണുന്ന ഒരു ആരോഗ്യപ്രശ്നമാണ് യൂറിനറി ഇൻഫെക്ഷൻ. ചികിത്സിച്ചു മാറ്റാമെങ്കിലും മൂത്രമൊഴിക്കുമ്പോൾ ഉള്ള പുകച്ചിൽ, അടിവയറ്റിലെ വേദന തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

വൃത്തിയുണ്ടായിരിക്കണം
എപ്പോഴും വ്യക്തി ശുചിത്വം പാലിക്കണം. ഇത് ഇത്തരം അണുബാധകൾ ഉണ്ടാവുന്നതിനെ തടയുന്നു. പ്രത്യേകിച്ചും ആർത്തവ സമയങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
ധാരാളം വെള്ളം കുടിക്കാം
ധാരാളം വെള്ളം കുടിക്കുന്നത് യൂറിനറി ഇൻഫെക്ഷൻ വരുന്നത് തടയാൻ സഹായിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കുമ്പോൾ കൂടുതൽ തവണ മൂത്രമൊഴിക്കാൻ തോന്നും. ഇത് അടിഞ്ഞുകൂടുന്ന ബാക്ടീരിയകളെ പുറന്തള്ളാൻ സഹായിക്കുന്നു.
അയഞ്ഞ വസ്ത്രങ്ങൾ തെരഞ്ഞെടുക്കാം
ഇറുകിയ, സിന്തറ്റിക് അടിവസ്ത്രങ്ങൾ ചൂടും ഈർപ്പവും പിടിച്ചുനിർത്തും. ഇത് ബാക്ടീരിയകൾ ഉണ്ടാവാൻ കാരണമാകുന്നു. കോട്ടൺ അല്ലെങ്കിൽ അയഞ്ഞ അടിവസ്ത്രങ്ങൾ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണക്രമീകരണം
ആൻറിഓക്സിഡൻ്റുകൾ, പ്രോബയോട്ടിക്കുകൾ, ഫൈബർ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കുടലിൻ്റെയും മൂത്രനാളിയിലെയും ആരോഗ്യത്തിന് നല്ലതാണ്.
ഈ ശീലം ഒഴിവാക്കാം
മൂത്രമൊഴിക്കാൻ തോന്നുമ്പോൾ ഒരുപാട് നേരം പിടിച്ചുവെക്കുന്നത് മൂത്രസഞ്ചിക്കുള്ളിൽ അണുക്കൾ വളരാൻ ഇടയാക്കും.
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
പനി, പുറംവേദന തുടങ്ങിയ ലക്ഷണങ്ങൾ യൂറിനറി ഇൻഫെക്ഷന്റേതാണ്. ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

