Breast Pain : ശ്രദ്ധിക്കുക, സ്തനങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന, കാരണങ്ങൾ ഇതാകാം

Web Desk   | Asianet News
Published : Jun 20, 2022, 10:31 AM ISTUpdated : Jun 20, 2022, 10:42 AM IST
Breast Pain : ശ്രദ്ധിക്കുക, സ്തനങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന വേദന, കാരണങ്ങൾ ഇതാകാം

Synopsis

സ്ത്രീകളിൽ സ്തനങ്ങളിൽ വേദന ഉണ്ടാകാൻ കാരണങ്ങൾ പലതാണ്. പൊതുവെ ആർത്തവത്തോട് അനുബന്ധിച്ചാണ് പലരിലും ഈ വേദന കൂടുതൽ അനുഭവപ്പെടുന്നതായി കാണുന്നത്. എന്നാൽ, അത് മാത്രമല്ല കാരണം.  

ആർത്തവത്തിന് മുമ്പുള്ള ദിവസങ്ങളിൽ സ്തനങ്ങളിൽ വേദന(breast pain) അനുഭവപ്പെടുന്നത് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ്. ആർത്തവം ആരംഭിക്കുമ്പോഴോ അല്ലെങ്കിൽ കുറച്ച് സമയത്തിന് ശേഷമോ വേദന മാറുന്നതായി കാണാറുണ്ട്. ആർത്തവം കഴിഞ്ഞിട്ടും സ്തനങ്ങളിൽ വേദന മാറുന്നില്ലെന്ന് ചിലർ പറയാറുണ്ട്.

ആർത്തവം അവസാനിച്ചിട്ടും സ്ത്രീകളിൽ സ്തനങ്ങളിലെ വേദന എന്ത് കൊണ്ടാണ് മാറാത്തത്? സ്തനങ്ങളിലെ വേദനയ്ക്ക് പൊതുവായ രണ്ട് വിഭാഗങ്ങളുണ്ട്: സൈക്ലിക് (Cyclic breast pain), നോൺ-സൈക്ലിക് (non-cyclic).

സൈക്ലിക് സ്തന വേദന കൃത്യമായ ഇടവേളകളിൽ സംഭവിക്കുന്നു. ഇത് ആർത്തവ ചക്രത്തിലുടനീളം സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി മെഡിക്കൽ ന്യൂസ് ടുഡേ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
ആർത്തവചക്രത്തിന്റെ രണ്ടാം പകുതിയിൽ ഈസ്ട്രജന്റെ അളവ് ഉയരുന്നു.അത് സ്തന കോശങ്ങളെ ഉത്തേജിപ്പിക്കുകയും വേദനയും വീക്കവും ഉണ്ടാക്കുകയും ചെയ്യും.

സ്തനങ്ങളുടെ ആകാരഭംഗി നഷ്ടപ്പെടുന്നുവോ? ഇവയൊന്ന് പരീക്ഷിച്ചുനോക്കൂ...

അണ്ഡോത്പാദനത്തിന് മുമ്പ് ആർത്തവചക്രത്തിന്റെ ആദ്യ പകുതിയുടെ മധ്യത്തിൽ ഈസ്ട്രജന്റെ അളവ് ഉയർന്നുവരുന്നു. ഇത് ആർത്തവത്തിന് ശേഷവും സ്തന വേദനയ്ക്ക് കാരണമാകും. ആർത്തവവിരാമത്തിനു മുമ്പുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായ സ്തന വേദനയാണ് സൈക്ലിക് ബ്രെസ്റ്റ് വേദന. ഇത് രണ്ട് സ്തനങ്ങളെയും ബാധിക്കുന്നു, സ്തനങ്ങളിൽ മുഴയുള്ളതായി തോന്നാൻ കാരണമാകുന്നു, ഇത് എല്ലാ മാസവും ഏകദേശം ഒരേ സമയം പ്രത്യക്ഷപ്പെടുന്നു. 

നോൺ-സൈക്ലിക് സ്തന വേദന  (non-cyclic Pain). ആർത്തവ ചക്രവുമായി ബന്ധപ്പെട്ടതല്ല. ഇത് സ്ഥിരമോ ഇടവിട്ടുള്ളതോ ആകാം. ഇത് സാധാരണയായി ഒരു സ്തനത്തെ മാത്രമേ ബാധിക്കുകയുള്ളൂ. ഗർഭധാരണം ഹോർമോൺ മാറ്റങ്ങൾക്ക് കാരണമാകുന്നു. ഇത് സ്തനങ്ങൾ വീർക്കുന്നതിനും മൃദുവാകുന്നതിനും കാരണമാകും. 

പല മരുന്നുകളും നെഞ്ചുവേദനയ്ക്ക് കാരണമാകുന്നതായി വിദ​ഗ്ധർ പറയുന്നു. ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി മരുന്നുകൾ സ്തന വേദനയ്ക്ക് കാരണമാകാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. മാത്രമല്ല ആന്റിബയോട്ടിക്കുകൾ, ചില ആന്റീഡിപ്രസന്റ് മരുന്നുകളും സ്തനവേദനയ്ക്ക് കാരണമാകാറുണ്ട്. സ്തനങ്ങളിൽ മുഴ ഉണ്ടെങ്കിൽ സ്തന വേദനയ്ക്ക് കാരണമാകാമെന്ന് സൊസൈറ്റി ഓഫ് ബ്രെസ്റ്റ് ഇമേജിംഗ് വ്യക്തമാക്കി. ദ്രാവകം നിറഞ്ഞ ഒരു തരം വളർച്ചയാണ് സിസ്റ്റ്. 

കൊവിഡ് 19; ഉയരവും സംസാരരീതിയും രോഗം പകരുന്നതിന് കാരണമാകുന്നുവെന്ന് പഠനം

ബ്രെസ്റ്റ് സിസ്റ്റുകൾ (Breast cysts) വൃത്താകൃതിയിലോ ഓവൽ ആകൃതിയിലോ ആകാം. കൂടാതെ ഏതാനും മില്ലിമീറ്റർ മുതൽ നിരവധി സെന്റീമീറ്റർ വരെ വലുപ്പമുള്ളവയുമാണ്. അവ മൃദുവായതോ കഠിനമോ ആകാം. പലർക്കും സ്തനങ്ങളിൽ മുഴ ഉണ്ടെങ്കിലും ശ്രദ്ധിക്കാതെ പോകുന്നു. സ്തനങ്ങളിൽ വേ​ദന വരുമ്പോൾ നടത്തുന്ന പരിശോധനയിലാകും മുഴ ഉണ്ടെന്ന് കണ്ടെത്തുന്നത്.

PREV
click me!

Recommended Stories

വിറ്റാമിന്‍ കെയുടെ കുറവ്; ഈ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയതിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍