പുരുഷന്മാരിലും സ്ത്രീകളിലും കാണുന്ന പ്രമേഹത്തിന്റെ 5 പ്രാരംഭ ലക്ഷണങ്ങൾ
ആളുകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് പ്രമേഹം. ഇത് സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ ബാധിക്കുന്നു. ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

അമിതമായ ദാഹം
രക്തത്തിലെ പഞ്ചസാരയുടെ അളവ് അമിതമാകുമ്പോൾ നിങ്ങൾക്ക് എപ്പോഴും ദാഹം അനുഭവപ്പെടുന്നു. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതുകൊണ്ട് തന്നെ എപ്പോഴും മൂത്രമൊഴിക്കുകയും ചെയ്യും. ഇത് പ്രമേഹത്തിന്റെ ആദ്യ ലക്ഷണമാണ്.
വിട്ടുമാറാത്ത ക്ഷീണം
എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. ജോലികൾ ചെയ്യാൻ കഴിയാതാവുക, എപ്പോഴും കിടക്കാൻ തോന്നുക എന്നീ ലക്ഷണങ്ങൾ അവഗണിക്കരുത്.
മുറിവുകൾ ഉണങ്ങാതിരിക്കുക
പ്രമേഹം ഉള്ളവർക്ക് മുറിവുകൾ പെട്ടെന്ന് ഉണങ്ങുകയില്ല. കാരണം പഞ്ചസാരയുടെ അളവ് കൂടുന്നത് രക്തയോട്ടത്തിനും ശരീരത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾക്കും തടസമാകുന്നു.
കാഴ്ചശക്തി കുറയുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ കണ്ണുകളുടെ ആരോഗ്യം പ്രശ്നത്തിലാകുന്നു. ഇത് കാഴ്ച മങ്ങാനും കാരണമാകും. പ്രമേഹത്തിന്റെ മറ്റൊരു ലക്ഷണം ഇതാണ്.
ശരീരഭാരം കുറയുക
പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും പ്രമേഹത്തിന്റെ ലക്ഷണമാണ്. ഗ്ലൂക്കോസ് കോശങ്ങളിലേക്ക് ഫലപ്രദമായി പ്രവേശിക്കാത്തതിനാൽ ശരീരം പേശികളെയും കൊഴുപ്പിനെയും വിഘടിപ്പിക്കാൻ തുടങ്ങുകയും അത് ഊർജ്ജത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

