വന്ധ്യതയ്ക്ക് കാരണമാകുന്ന നാല് ശീലങ്ങളിതാ...

Published : May 05, 2023, 10:21 PM ISTUpdated : May 05, 2023, 10:23 PM IST
വന്ധ്യതയ്ക്ക് കാരണമാകുന്ന നാല് ശീലങ്ങളിതാ...

Synopsis

പുകവലി പ്രത്യുൽപാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യുൽപാദന പ്രക്രിയയുടെ ഓരോ ഘട്ടത്തെയും ഇത് ബാധിക്കും. ബീജത്തിന്റെ ഗുണനിലവാരവും അണ്ഡോത്പാദനവും കുറയ്ക്കുന്ന രണ്ട് പ്രധാന വിഷവസ്തുക്കൾ പുകയില പുകയിലുണ്ട്. 

ഒരു വർഷത്തോളം സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടും ഗർഭിണിയാകാൻ കഴിയാത്ത അവസ്ഥയാണ് വന്ധ്യത. പല ഘടകങ്ങളും പുരുഷന്മാരുടെയും സ്ത്രീകളുടെയും ഹോർമോണുകളെയും പ്രത്യുൽപാദന ആരോഗ്യത്തെയും ബാധിക്കുകയും സ്ത്രീകളിൽ അണ്ഡോത്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. 

ഗർഭിണിയാകാനുള്ള സാധ്യത ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയുന്ന നിരവധി ചികിത്സകളുണ്ട്. അവയിൽ ഹോർമോൺ ചികിത്സകൾ, ഫെർട്ടിലിറ്റി മരുന്നുകൾ, ശസ്ത്രക്രിയ എന്നിവ ഉൾപ്പെടുന്നു. പ്രത്യുൽപാദന ആരോഗ്യത്തെ ബാധിക്കുന്ന ജീവിതശൈലി ഘടകങ്ങൾ, വന്ധ്യതയ്ക്ക് കാരണമാകുകയും ഗർഭിണിയാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

വന്ധ്യതയ്ക്ക് കാരണമാകുന്ന നാല് ശീലങ്ങളിതാ...  

പുകവലി...

പുകവലി പ്രത്യുൽപാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യുൽപാദന പ്രക്രിയയുടെ ഓരോ ഘട്ടത്തെയും ഇത് ബാധിക്കും. ബീജത്തിന്റെ ഗുണനിലവാരവും അണ്ഡോത്പാദനവും കുറയ്ക്കുന്ന രണ്ട് പ്രധാന വിഷവസ്തുക്കൾ പുകയില പുകയിലുണ്ട്. ബീജങ്ങളുടെ ഡിഎൻഎ നാശം വർദ്ധിപ്പിക്കുകയും ബീജസങ്കലനവും വികസന സാധ്യതയും കുറയ്ക്കുകയും ചെയ്യുന്നു.

ഭക്ഷണക്രമം...

അനാരോഗ്യകരമായ ഭക്ഷണക്രമം എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണമാകാം. അതിനാൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിലനിർത്തേണ്ടത് പ്രധാനമാണ്. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഭക്ഷണങ്ങൾ, പ്രധാനമായും പഴങ്ങളും പച്ചക്കറികളും, അണ്ഡത്തിനും ബീജത്തിനും ഹാനികരമായേക്കാവുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസിനെ ചെറുക്കാൻ സഹായിക്കുന്നു. ജങ്ക് കഴിക്കുന്നത് ഒഴിവാക്കുകയും ട്രാൻസ് ഫാറ്റുകളിൽ നിന്ന് അപൂരിത കൊഴുപ്പുകളിലേക്ക് മാറുകയും വേണം.

മദ്യപാനം...

അമിതമായ മദ്യപാനം ടെസ്റ്റോസ്റ്റിറോൺ ഉൽപാദനം കുറയ്ക്കുകയും ലിബിഡോ കുറയ്ക്കുകയും പുരുഷന്മാർക്ക് ഉദ്ധാരണം നേടുകയും അത് നിലനിർത്തുകയും ചെയ്യുന്നത് കഠിനമാക്കുകയും ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നതായി US NIH വ്യക്തമാക്കുന്നു.

പൊണ്ണത്തടി...

പൊണ്ണത്തടി ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും ബാധിക്കുകയും നിരവധി ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. വന്ധ്യത അതിലൊന്നാണ്. അമിതഭാരം ഗർഭിണിയാകാനുള്ള ദമ്പതികളുടെ കഴിവിനെ ബാധിക്കും. അമിതവണ്ണമുള്ളവരിൽ ആറ് ശതമാനം സ്ത്രീകൾ വന്ധ്യത പ്രശ്നം നേരിടുന്നതായി അമേരിക്കൻ സൊസൈറ്റി ഫോർ റിപ്രൊഡക്റ്റീവ് മെഡിസിൻ പറയുന്നു.

അമിതവണ്ണമുള്ള പുരുഷന്മാർക്ക് ഉയർന്ന ഈസ്ട്രജന്റെ അളവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്, ഇത് ഇൻഹിബിൻ ബി, ആൻഡ്രോജൻ തുടങ്ങിയ ബീജം ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കുറയുന്നതിന് കാരണമാകുന്നു. ഇത് ബീജത്തിന്റെ എണ്ണം, ബീജത്തിന്റെ സാന്ദ്രത എന്നിവയും മറ്റും തകരാറിലാക്കുന്നു.

ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തണം, കാരണം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം