സ്ത്രീകളിലെ ഹൃദയാഘാതം; ഈ 3 ലക്ഷണങ്ങളുണ്ടെങ്കിൽ സൂക്ഷിക്കുക

By Web TeamFirst Published Jun 12, 2019, 11:58 AM IST
Highlights

സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയണം. നെഞ്ചുവേദന മാത്രമാകില്ല മിക്കപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണം. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഭയക്കേണ്ട ഒന്നു തന്നെയാണ് ഹൃദയാഘാതം. നെഞ്ചുവേദന മാത്രമാകില്ല മിക്കപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണം. ഹാര്‍ട്ട്‌അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്ന് മാത്രമാണ് നെഞ്ചുവേദന. പുരുഷന്മാരില്‍ പ്രകടമാകുന്ന ലക്ഷണങ്ങളില്‍ നിന്നും വ്യത്യസ്തമാണ് സ്ത്രീകളിലെ ലക്ഷണങ്ങള്‍. സ്ത്രീകളില്‍ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട മൂന്ന് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

സ്ത്രീകളില്‍ കാണുന്ന ചില ലക്ഷണങ്ങള്‍...

ഒന്ന്...

നെഞ്ചിനുള്ളില്‍ പെട്ടെന്ന് തോന്നുന്ന അമിതമായ സമ്മര്‍ദം ചിലപ്പോള്‍ ഹൃദയാഘാതത്തിന്റെ സാധ്യതയാകാം. നെഞ്ചുഭാഗത്ത് എവിടെ വേണമെങ്കിലും ഈ സമ്മര്‍ദം തോന്നാം. അത് ഇടതു ഭാഗത്ത് മാത്രം ആകണം എന്നുമില്ല. ഇടതുഭാഗത്തേക്ക് കൂടുതല്‍ വ്യാപിച്ചു വരുന്നതായി തോന്നിയാലോ ഏറെ നേരം ഈ പ്രശ്നം ഉണ്ടായാലോ ഉടനടി ഡോക്ടറെ കാണണം.

രണ്ട്...

ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ തോന്നുകയാണ് മറ്റൊരു ലക്ഷണം. പെട്ടെന്ന് ശ്വാസം ലഭിക്കാന്‍ ബുദ്ധിമുട്ട് തോന്നിയാലോ അനങ്ങാന്‍ പ്രയാസം തോന്നിയാലോ സൂക്ഷിക്കണം.

മൂന്ന്...

സ്ത്രീകളിലെ ക്ഷീണം ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളില്‍ ഒന്നു കൂടിയാണ്. ഹൃദയാഘാതത്തിന് മുമ്പായി മാസങ്ങള്‍ക്ക് മുമ്പേ സ്ത്രീകളില്‍ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 

ഒരിക്കൽ ഹൃദയാഘാതമുണ്ടായാല്‍ ശ്രദ്ധിക്കേണ്ടത്...

ഹൃദയാഘാതമുണ്ടായാല്‍ ജീവിതരീതിയില്‍ ചില  മാറ്റങ്ങള്‍ വേണ്ടിവരും. ഭക്ഷണത്തിലും വ്യായാമത്തിലും ചില ക്രമീകരണങ്ങള്‍ ഉണ്ടാക്കണം. രക്തത്തിലെ കൊളസ്ട്രോള്‍ നിയന്ത്രിക്കേണ്ടതിനാല്‍ പൊരിച്ചതും വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കണം. ഉപ്പിലിട്ട ഭക്ഷണം, പപ്പടം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പിലിട്ട ഭക്ഷണം, പപ്പടം തുടങ്ങിയവ ഒഴിവാക്കണം. ഒരിക്കൽ ഹൃദയാഘാതമുണ്ടായവർ പുകവലിയും മദ്യാപാനവും ഒഴിവാക്കുക. ഇലക്കറികള്‍, പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വ്യായാമം നിര്‍ബന്ധമായി ചെയ്യണം. യോഗ, ധ്യാനം തുടങ്ങിയവ പരീശീലിക്കുന്നത് നല്ലതാണ്. 

click me!