Latest Videos

സെെലന്റ് ഹാർട്ട് അറ്റാക്ക് ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

By Web TeamFirst Published May 8, 2024, 3:30 PM IST
Highlights

ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലന്‍റ് ഹാർട്ട് അറ്റാക്ക് അഥവാ സൈലന്‍റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. 

ഇൻഡോറിൽ ബൈക്ക് ഓടിക്കുന്നതിനിടെ 35-കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ബൈക്കിൽ ഓടിക്കുകയായിരുന്ന യുവാവ് പെട്ടെന്ന് റോഡിന് നടുവിൽ വീണു. റോഡിൽ അബോധാവസ്ഥയിൽ കിടന്ന യുവാവിനെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ,, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് യുവാവ് മരിച്ചു. സൈലൻറ് ഹാർട്ട് അറ്റാക്കാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു.

എന്താണ് സെെലന്റ് ഹാർട്ട് അറ്റാക്ക്?

ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. 

ഹൃദയ ധമനിയായ കൊറോണറി ആർട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തൽഫലമായി, ഹൃദയപേശികൾക്ക് ഓക്സിജനും പോഷകങ്ങളും ലഭ്യമാകാതെ ഹൃദയം പ്രവർത്തനരഹിതമാകുന്നു. 

സാധാരണ ഹൃദയാഘാതത്തിനും നിശബ്ദ ഹൃദയാഘാതത്തിനുമുള്ള കാരണങ്ങൾ ഒന്ന് തന്നെയാണ്. പാരമ്പര്യം, പ്രായം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും പ്രമേഹം, വ്യായാമത്തിന്റെ അഭാവം, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടുന്നു.  

ലക്ഷണങ്ങൾ

ക്ഷീണം അനുഭവപ്പെടുക
നെഞ്ചിൽ വേദന അനുഭവപ്പെടുക.
വ്യായാമം ചെയ്യുമ്പോൾ ശ്വാസമെടുക്കാനുള്ള പ്രയാസം.
ഛർദ്ദിയും വയറ് വേദനയും 
സൈലന്റ് ഹാർട്ട് അറ്റാക്ക് വരുന്നതിനു മുമ്പ് നെഞ്ചിന്റെ മധ്യഭാഗത്തും ഇടതുവശത്തും ശക്തമായ വേദനയും ഉണ്ടാകും.  

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാൻ  പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ കൂടുതൽ കഴിക്കണം. ജങ്ക്ഫുഡ്  പൂർണമായും ഒഴിവാക്കുക. ജങ്ക് ഫുഡിൽ അനാരോഗ്യകരമായ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ ധാരാളം ഉണ്ടാകും. ഇത് ഹൃദയാരോഗ്യത്തിന് ദോഷം ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കും. 

ഈ ചൂടുകാലത്ത് തണ്ണിമത്തൻ കഴിക്കുന്നത് കൊണ്ടുള്ള ​ഗുണങ്ങളിതാ...

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

 


 

click me!