മാസത്തില്‍ രണ്ടുതവണ കുളി, സ്വന്തം തുപ്പലും കണ്ണുനീരും വരെ അലർജി; അപൂർവ രോഗവുമായി ഇരുപത്തൊന്നുകാരി

By Web TeamFirst Published Dec 1, 2019, 5:55 PM IST
Highlights

വെള്ളം അലര്‍ജി കാരണം കുളിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് കലിഫോർണിയ സ്വദേശിയായ ടെസ്സ ഹാന്‍സന്‍ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിക്ക്.

വെള്ളം അലര്‍ജി കാരണം കുളിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്  കലിഫോർണിയ സ്വദേശിയായ ടെസ്സ ഹാന്‍സന്‍ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിക്ക്. 'Aquagenic urticaria' എന്നാണ് ഈ രോഗത്തിന്റെ പേര്. ലോകത്താകമാനം നൂറുപേര്‍ക്ക് മാത്രമാണ് ഈ രോഗം ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

വെള്ളം തൊട്ടാല്‍ ടെസ്സയ്ക്ക് ചൊറിച്ചിലും പനിയുമാണ്. ഒപ്പം മൈഗ്രനും ഉണ്ടാകാറുണ്ട്.  സ്വന്തം തുപ്പലും വിയര്‍പ്പും വരെ ടെസ്സയ്ക്ക് അലര്‍ജിയാണ്. മാസത്തില്‍  രണ്ടുവട്ടം മാത്രമാണ് ടെസ്സ കുളിക്കുന്നത്. 

 

വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ടെസ്സ പറയുന്നു. വെള്ളം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള് പോലും ശരീരം തളര്‍ന്നുപോകാറുണ്ടെന്നും ടെസ്സ പറയുന്നു. 

മകള്‍ക്ക് Aquagenic urticaria എന്ന രോഗമാണെന്ന് അവളുടെ പത്താം വയസ്സിലാണ് ഡോക്ടര്‍ കൂടിയായ അമ്മ കണ്ടെത്തുന്നത്. എട്ടാം വയസ്സ് മുതല്‍ ഈ ലക്ഷണങ്ങള്‍ ടെസ്സയിലുണ്ടായിരുന്നു. എന്നാല്‍ സോപ്പിന്‍റെയോ ഷാപൂവിന്‍റെയോ ആകാമെന്നാണ് ആദ്യം കരുതിയത്. ഒരു ദിവസം ഒന്‍പതു Antihistamine ഗുളികകളാണ് ടെസ്സ കഴിക്കുന്നത്‌.

 

പലപ്പോഴും ഈ അവസ്ഥതന്നെ മാനസികമായി തളര്‍ത്തിയിട്ടുണ്ടെന്ന് ടെസ്സ പറയുന്നു. സ്വന്തം അമ്മ തന്നെയാണ് തന്‍റെ ധൈര്യനമെന്നും ടെസ്സ പറയുന്നു. 

click me!