കോണ്ടം ഉപയോഗിച്ചാല്‍ എയ്ഡ്സ് തടയാൻ കഴിയുമോ; ഡോക്ടർ പറയുന്നത്

By Dr Lalitha AppukuttanFirst Published Dec 1, 2019, 11:03 AM IST
Highlights

  ഏറ്റവും കൂടുതലായി എയ്ഡ്സ് പകരുന്നത്‌ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. ‌എയ്ഡ്സ് ബാധിതനായ ഒരാളുമായുള്ള ലൈംഗികബന്ധം രോഗം മറ്റൊരാളിലേക്ക് പടരാന്‍ കാരണമാകും. 

എച്ച്ഐവി ബാധ മൂലം ഉണ്ടാകുന്ന‌ എയ്ഡ്സ് എന്ന മാരകരോഗം ഒരുസമയത്ത് മനുഷ്യരാശിയെ ഒരുപാട് ഭീതിപ്പെടുത്തിയിരുന്ന ഒന്നാണ്. എന്നാൽ എച്ച്ഐവി കണ്ടെത്തുന്നതിലും ചികിത്സിക്കുന്നതിലും വൈദ്യശാസ്‌ത്രം ഒരുപാട് മുന്നോട്ടുപോയിക്കഴിഞ്ഞു. രോഗബാധ തുടക്കത്തിലേ കണ്ടെത്തിയാൽ അസുഖം ചികി‌ത്സിക്കാനും നിയന്ത്രിക്കാനും സാധിക്കും. 

ഹ്യൂമൺ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ് അഥവാ എച്ച് ഐ വി ആണ് എയ്ഡ്സിന് കാരണമായ വൈറസ്. പേര് സൂചിപ്പിക്കുന്നതുപോലെ മനുഷ്യശരീരത്തിലെ പ്രതിരോധശേഷിയെ നശിപ്പിച്ചുകൊണ്ടാണ് എയ്ഡ്സ് അപകടകരമാകുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സിഡി-4 കോശങ്ങളെ ആക്രമിച്ചുകൊണ്ടാണ് എച്ച്ഐവി വൈറസ് വ്യാപിക്കുന്നത്. 

 രോഗാണ് (എച്ച്‌ഐവി വൈറസ്) ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ 6 മുതല്‍ 12 ആഴ്ച്ചവരെ പരിശോധിച്ചാല്‍ രോഗം കണ്ടെത്താനാകില്ല. രോഗലക്ഷണങ്ങളും കാണില്ല. ഈ സമയത്തിന് വിന്‍ഡോ പീരിയഡ് എന്നാണ് പറയുക. രോഗസംക്രമണം പ്രധാനമായി രോഗം ബാധിച്ച ഇണയുമായുള്ള ലൈംഗികബന്ധത്തിലൂടെയും രോഗം ബാധിച്ചവരുടെ രക്തം സ്വീകരിക്കുന്നതിലൂടെയും അണുവിമുക്തമാക്കാത്ത സിറിഞ്ചും നീഡിലും ഉപയോഗിക്കുന്നതിലൂടെയുമാണ്. 

ഗര്‍ഭനിരോധന ഉറ ഉപയോ​ഗിച്ചാൽ എയ്ഡ്സ് തടയാനാകുമോ...?

രോഗബാധിതനായ ആളുടെ രക്തം സ്വീകരിക്കുക, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, ഇഞ്ചക്ഷന്‍ സിറിഞ്ച് വീണ്ടും ഉപയോഗിക്കല്‍ അങ്ങനെ പലതരത്തില്‍ രോഗം മറ്റൊരാളിലേക്ക് പടരാം. ഏറ്റവും കൂടുതലായി എയ്ഡ്സ് പകരുന്നത്‌ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ്. ‌

എയ്ഡ്സ് ബാധിതനായ ഒരാളുമായുള്ള ലൈംഗികബന്ധം രോഗം മറ്റൊരാളിലേക്ക് പടരാന്‍ കാരണമാകും. രോഗം ബാധിച്ച ആളുമായി ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചു ലൈംഗികബന്ധം സാധിക്കുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. എന്നാല്‍ ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ നിന്നും ഒരു ഗര്‍ഭനിരോധനോപാധികള്‍ക്കും നൂറുശതമാനം സുരക്ഷിതത്വം വാഗ്ദാനം ചെയ്യാന്‍ കഴിയില്ല എന്നാണ് പ്രമുഖ സെക്സോളജിസ്റ്റ് ആയ ഡോ. റയ്ന അടുത്തിടെ വ്യക്തമാക്കിയിരുന്നു.

എയ്ഡ്സ് രോഗിയുമായുള്ള ലൈംഗികബന്ധം മറ്റൊരാളിലേക്ക് രോഗം പകരാനുള്ള സാധ്യത ഇരട്ടിപ്പിക്കുകയാണ് ചെയ്യുന്നത്. ഉറ ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പാകപ്പിഴകള്‍,  ഉറ പൊട്ടിപോകുക തുടങ്ങിയ അപകടങ്ങള്‍ രോഗം നിങ്ങളിലേക്ക് എത്താന്‍ കാരണമായേക്കാമെന്നും ഡോ. റയ്ന പറയുന്നു.

എച്ച്ഐവി വെെറസ് ഇത്രയും ചെറുതായ ഒരു ജീവിയോ...?

ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്  കൊണ്ടുണ്ടാവുന്ന acquired immunodeficiency syndrome ആണ് എയ്ഡ്സ്. ഈ വെെറസ് എന്ന് പറയുമ്പോൾ നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളിലും അടങ്ങിയിരിക്കുന്ന ഓരോ ക്രോമസോമിലും 25,000 ജീനുകളുണ്ട്. ഈ ഓരോ ജീനുകളിലും രണ്ട് മില്യൺ ഡിഎൻഎ ബേസുകൾ വരെയുണ്ട്. 

ഒരു ഡിഎൻഎ ബേസിന്റെ ആകൃതിയിൽ ഇരിക്കുന്ന -100 നാനോമീറ്റർ ഡയമീറ്റർ മാത്രമുള്ള കോൺ SHAPE ആർഎൻഎ GENOME ആണ് HIV വെെറസ് ഇത്രയും ചെറുതായ ഒരു ജീവി മനുഷ്യശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ തകിടം മറിയ്ക്കുന്നതെങ്ങനെ..?

എച്ച്ഐവി വെെറസ് ശരീരത്തിൽ കയറി കഴിഞ്ഞാലുടൻ VPU എന്ന പ്രോട്ടീൻ ഉത്പാദിപ്പിക്കുകയും T CELL മായി കണക്റ്റ് ചെയ്ത് കഴിഞ്ഞാൽ നമ്മുടെ കോശങ്ങളുടെ പ്രവർത്തനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും അത് വഴി രോ​ഗപ്രതിരോധ സംവിധാനം ഇല്ലാതാവുകയും പകരം HIV വെെറസുകൾ പെറ്റുപെരുകുകയും ചെയ്യുന്നു. ഇവിടെ ശരീരത്തിന് ഇമ്മ്യൂണിറ്റി ഉണ്ടെങ്കിലും എച്ച്ഐവി വെെറസ് ഉള്ളിൽ കടന്നാൽ ഇമ്മ്യൂൺ സംവിധാനം തകരാറിലായി പോവുന്നു. 

തത്ഫലമായി പ്രധാനലക്ഷണങ്ങളായ വിട്ടുവിട്ടുള്ള പനി, ശരീരം മെലിയൽ, വയറിളക്കം, അമിതമായ ക്ഷീണം ഇവയൊക്കെയാണ് ആദ്യ ലക്ഷണങ്ങൾ. കൂടാതെ, ശരീരത്തിലെ lymph glandS എല്ലാം തന്നെ വീക്കം വയ്ക്കുന്നു. ഇതിന് ഫലപ്രദമായ antiretroviral therapy ഇപ്പോൾ പ്രാബല്യത്തിൽ ഉണ്ട്. കൂടാതെ എയ്ഡ്സിനെതിരെയുള്ള വാക്സിന്റെ കണ്ടുപിടിത്ത്തിന്റെ പണിപ്പുരയിലാണ് വെെദ്യസഹായം.

എയ്ഡ്സ് പകരുന്ന വഴികൾ...

രക്തം, ഉമിനീർ, vaginal fluid, മുലപ്പാൽ, ബീജം അതായത് എയ്ഡ്സ് രോ​ഗിയുടെ രക്തം സ്വീകരിക്കുകയോ എയ്ഡ്സ് രോ​ഗിയായ അമ്മയിൽ നിന്നും ​ഗർഭം ധരിക്കുന്ന കുഞ്ഞിനും എയ്ഡ്സ് ഉണ്ടാവാം. എയ്ഡ്സ് രോ​ഗിയുമായുള്ള ലെെം​ഗിക ബന്ധത്തിലൂടെ വളരെ എളുപ്പത്തിൽ ഈ രോ​​ഗം പിടിപെടാം. കോണ്ടം ഉറകൾ ഒരു പരിധി വരെ സംരക്ഷണം നൽകുന്നുണ്ടെങ്കിലും ലെെം​ഗിക വേഴ്ച്ചയിക്കിടയിൽ പൊട്ടി പോകാം. ചെറിയ മുറിവുകൾ ഉണ്ടാവുകയാണെങ്കിൽ അത് വഴിയും എയ്ഡ്സ് പകരാം.  

കടപ്പാട്: 

ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.

click me!