Latest Videos

Omicron : 40ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് പരിഗണിക്കണമെന്ന് ജനിതകശാസ്ത്രജ്ഞര്‍

By Web TeamFirst Published Dec 4, 2021, 10:50 AM IST
Highlights

ഇതുവരെ വാക്സീൻ കിട്ടാത്തവർക്ക് വാക്സീൻ നൽകാനും കൊവിഡ് ഭീഷണിയാകാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെടുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുമാണ് ഇൻസാകോഗിന്‍റെ നിർദേശം.

ഒമിക്രോൺ (omicron) വൈറസ് ബാധയിൽ രാജ്യത്തും ആശങ്ക തുടരുന്നതിനിടെ 40 വയസിനുമുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (booster dose) വാക്സീന്‍ നല്‍കണമെന്ന് ജനിതകശാസ്ത്രജ്ഞരുടെ (genome scientists ) നിര്‍ദേശം. ജനിതകശ്രേണി പരിശോധനയ്ക്കായി കേന്ദ്രം രൂപവത്കരിച്ച 28 ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമായ ഇന്‍സാകോഗാണ് (INSACOG അഥവാ ഇന്ത്യന്‍ സാര്‍സ്-കൊവിഡ്-ജിനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യം) നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നത്. 

അപകടസാധ്യത അധികമുള്ളവരിലാണ് ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിക്കുന്നത്. ഇതുവരെ വാക്സീൻ കിട്ടാത്തവർക്ക് വാക്സീൻ നൽകാനും കൊവിഡ് ഭീഷണിയാകാൻ ഇടയുള്ള ഹൈറിസ്ക് വിഭാഗത്തിൽ പെടുന്ന 40 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുമാണ് ഇൻസാകോഗിന്‍റെ നിർദേശം.

അതിനിടെ കൊവിഷീൽഡ് (covishield) വാക്സീനെ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി പുണെ ആസ്ഥാനമായുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (serum institute of india) ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ (ഡിസിജിഐ) സമീപിച്ചു. ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടുന്ന ആദ്യ കമ്പനിയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്. അതേസമയം, ഓക്സ്ഫോർഡിലെ ശാസ്ത്രഞ്ജൻമാർ ഒമിക്രോണിന് പ്രത്യേകമായി ഒരു വാക്സീൻ ഉടൻ കണ്ടെത്തിയേക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല ഒരു അഭിമുഖത്തിൽ പറഞ്ഞു. 

Also Read: കൊവിഷീൽഡിനെ ബൂസറ്റർ ഡോസായി ഉപയോഗിക്കാൻ അനുമതി തേടി സെറം; ഡിസിജിഐയെ സമീപിച്ചു

click me!