
നട്സ് പൊതുവേ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണമാണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയുന്ന പ്രകൃതിദത്തമായി ലഭിക്കുന്ന മികച്ച ഭക്ഷണമാണ് നട്‌സ്. അവ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ്.
ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) അല്ലെങ്കിൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ അല്ലെങ്കിൽ (എച്ച്ഡിഎൽ) അല്ലെങ്കിൽ നല്ല കൊളസ്ട്രോളിന്റെ അളവ് ഉയർത്തുകയും ചെയ്യുന്നു. മാത്രമല്ല നട്സ് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ചെയ്യുന്നു.
ബദാം നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, ഫ്ലേവനോയിഡുകൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് ബദാം. ഈ പോഷകങ്ങൾ ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഫൈബറും കുറഞ്ഞ കലോറിയും ഉള്ളതിനാൽ ബദാം പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്. കാരണം അവ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത് തടയുകയും ഗ്ലൂക്കോസ് മെറ്റബോളിസത്തെ സമനിലയിൽ നിലനിർത്തുകയും ചെയ്യുന്നു.
ബദാമിൽ പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. അത് വീക്കം കുറയ്ക്കുകയും, ഓക്‌സിഡേറ്റീവ് സമ്മർദ്ദം നിയന്ത്രിക്കുകയും ചെയ്യുന്നു. ബദാം അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കാൻ സഹായിക്കും. ബദാം സപ്ലിമെന്റേഷൻ മൊത്തം കൊളസ്‌ട്രോൾ, എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ വഹിക്കുന്ന വെരി ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (വിഎൽഡിഎൽ) എന്നിവയുടെ അളവിൽ ഗണ്യമായ കുറവുണ്ടാക്കിയതായി ഫലങ്ങൾ കാണിക്കുന്നു.
ദിവസവും ഒരു പിടി ബദാം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ് സ്പൈക്ക് 20 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തി. ബദാം സ്ഥിരമായി കഴിച്ചാൽ മറവിരോഗം തടയാമെന്നും പഠനത്തിൽ പറയുന്നു. മഗ്‌നീഷ്യം തലച്ചോറിന്റെ ആരോഗ്യത്തിനും രക്തയോട്ടം വർധിപ്പിക്കാനും മൂഡ് മാറ്റങ്ങളെ ക്രമപ്പെടുത്താനും സഹായിക്കും.
30 മിനിറ്റിലധികം മൊബൈല്‍ ഫോണിലൂടെ സംസാരിക്കാറുണ്ടോ? എങ്കില്‍ ഹൈപ്പർടെൻഷൻ സാധ്യതയെന്ന് പഠനം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam