
ലോകം മുഴുവന്‍ കൊവിഡ് ഒരു ഭീഷണിയായി മാറി കഴിഞ്ഞു. കൊറോണ വൈറസ് കാരണം തീവ്രതയേറിയ അവസ്ഥയിലെത്തിയതും മരണം സംഭവിച്ചതും കൂടുതലും പ്രമേഹരോഗികളാണ്. പ്രമേഹ രോഗികളിൽ ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണ്.
അതുകൊണ്ടാണ് പ്രമേഹരോഗികള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് പ്രമേഹരോഗ വിദഗ്ദനും ജ്യോതിദേവ്സ് ഡയബറ്റിസ് റിസേർച്ച് സെന്റർ ചെയർമാനുമായ ഡോ. ജ്യോതിദേവ് പറയുന്നു. ടൈപ്പ് 1 ആയാലും ടൈപ്പ് 2 പ്രമേഹം ആണെങ്കിലും അടുത്ത രണ്ടാഴ്ച അൽപം കൂടി ശ്രദ്ധ ചെലുത്തുക.
വിശ്രമം, വ്യായാമം, ഉറക്കം എല്ലാം പ്രധാനം. ഒപ്പം സർക്കാർ, ഐഎംഎ നിർദേശങ്ങൾ കർശനമായി പാലിക്കുക.
വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam