
കൊവിഡ് 19 പടർന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ രാജ്യത്തെ 75 ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ കേരളത്തിൽ ഏഴ് ജില്ലകളിൽ ലോക്ക്ഡൗൺ ഉണ്ടാകുമെന്ന സാഹചര്യമാണ് ഇപ്പോള്‍. ഒരു കാരണവശാലും വീട് വിട്ടുപോകാൻ അനുവദിക്കാത്ത കർശന നിയമമാണ് ലോക്ക്ഡൗൺ നിയമം.
1897 ലെ നിയമപ്രകാരമാണ് രാജ്യത്ത് ലോക്ക്ഡൌൺ പ്രയോഗിക്കുന്നത്. സാമൂഹികവ്യാപനത്തിലൂടെ കൊറോണ വൈറസ് പടർന്നുപിടിക്കുന്നത് ഒഴിവാക്കാനാണ് ലോക്ക്ഡൗൺ പ്രയോഗിക്കുന്നത്. അവശ്യവസ്തുക്കളായ (പാൽ, വെള്ളം, പച്ചക്കറികൾ, മരുന്നുകൾ, മെഡിക്കൽ സേവനങ്ങൾ) എന്നിവ മാത്രമെ ലോക്ക്ഡൗൺ നടപ്പിലാകുന്ന സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ അനുവദിക്കുകയുള്ളു. ഗതാഗതസംവിധാനങ്ങൾ പൂർണമായും നിയന്ത്രിച്ചുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കുന്നത്.
ലോക്ക്ഡൗൺ സമയത്ത് ആളുകൾ എന്തൊക്കെ ചെയ്യരുത്?
എന്നാല്‍ അത്യാവശ്യമായ കാര്യങ്ങൾക്ക് പുറത്ത് ഇറങ്ങാം. അതായത് മരുന്നുകൾ, പച്ചക്കറികൾ തുടങ്ങിയ അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തുപോകാം. സ്വകാര്യ ബസുകൾ, ടാക്സികൾ, ഓട്ടോറിക്ഷകൾ, ഇ-റിക്ഷകൾ എന്നിവയുൾപ്പെടെ പൊതുഗതാഗതത്തിന്റെ ഒരു പ്രവർത്തനവും അനുവദിക്കില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam