കൊറോണ വൈറസ് കണ്ണീരിലൂടെ പകരില്ലെന്ന് പുതിയ പഠനം

Web Desk   | Asianet News
Published : Mar 27, 2020, 09:00 PM ISTUpdated : Mar 27, 2020, 09:08 PM IST
കൊറോണ വൈറസ് കണ്ണീരിലൂടെ പകരില്ലെന്ന് പുതിയ പഠനം

Synopsis

കൊറോണ വൈറസ് കണ്ണീരിലൂടെ പകരില്ലെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കൊറോണ രോഗികളുടെ കണ്ണീരുള്‍പ്പെടെയുള്ള ശരീരസ്രവങ്ങളിലൂടെ വൈറസ് പകരാനിടയാകുമെന്നുള്ള അനുമാനം നില നില്‍ക്കുന്നതിനിടെയാണ് പുതിയ ഗവേഷണഫലം പുറത്തുവന്നിരിക്കുന്നത്.

കൊറണയുടെ ഭീതിയിലാണ് ലോകം. കൊവിഡ് നിരവധി പേരിൽ പടർന്ന് കൊണ്ടിരിക്കുന്നു. ഈ കൊറണകാലത്ത് ആശ്വസിക്കാൻ ഇതാ ഒരു പഠന റിപ്പോർട്ട്. കണ്ണീരിലൂടെ വൈറസ് പടരില്ലെന്നാണ് പുതിയ പഠനം പറയുന്നത്. കൊറോണ രോഗികളുടെ കണ്ണീരുള്‍പ്പെടെയുള്ള ശരീരസ്രവങ്ങളിലൂടെ വൈറസ് പകരാനിടയാകുമെന്നുള്ള അനുമാനം നില നില്‍ക്കുന്നതിനിടെയാണ് പുതിയ ഗവേഷണഫലം പുറത്തുവന്നിരിക്കുന്നത്.

രോഗിയുടെ ഉമിനീരിന്റേയും കഫത്തിന്റേയും കണങ്ങളിലുടെ വൈറസ് പകരുമെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.ഈ സ്രവകണങ്ങളിലൂടെ രോഗിയില്‍ നിന്ന് പുറത്തെത്തുന്ന വൈറസിന് നിശ്ചിതസമയം വരെ പ്രവര്‍ത്തനക്ഷമമായിരിക്കാനും സാധിക്കും. ഇതിലൂടെ രോഗവ്യാപനം വര്‍ദ്ധിക്കാനിടയാകുകയും ചെയ്യും.

ഒരാളില്‍ നിന്ന് കൊവിഡ് പകര്‍ന്നത് 5016 പേര്‍ക്ക്; ഡോക്ടര്‍ പറയുന്നു......

എന്നാല്‍ കണ്ണീരിലൂടെ ഇത് അസാദ്ധ്യമാണെന്ന് ഒഫ്താല്‍മോളജി എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലുണ്ട്. കോവിഡ്-19 ബാധിതരില്‍ ഒന്നു മുതല്‍ മൂന്ന് ശതമാനം വരെ രോഗികളില്‍ ചെങ്കണ്ണ് ഉണ്ടാകാനിടയുണ്ടെന്ന് സിംഗപ്പൂരിലെ സീനിയർ കൺസൾട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ. റൂപേഷ് അ​ഗർവാൾ പറയുന്നു. 

സിംഗപൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ 17 രോഗികളില്‍ നിന്ന് കണ്ണീര്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. രോഗലക്ഷണം കണ്ടെത്തിയ സമയം മുതല്‍ രോഗം ഭേദമായി ആശുപത്രി വിടുന്നത് വരെ ഇവരില്‍ നിന്ന് ദിവസവും കണ്ണീര്‍ ശേഖരിച്ച് പഠനം നടത്തിയിരുന്നു. ഇക്കാലയളവില്‍ ഇവരുടെ കണ്ണീരില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്താനായില്ലെന്ന് പഠനത്തിൽ പറയുന്നു.
 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ