കൊവിഡ് 19; പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഭേദമായവർ പറയുന്നു

Web Desk   | Asianet News
Published : Mar 22, 2020, 08:21 AM IST
കൊവിഡ് 19; പ്രധാനപ്പെട്ട ആറ് ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഭേദമായവർ പറയുന്നു

Synopsis

 ഈ സമയത്ത് രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്. കൊറോണയുടെ പ്രധാനപ്പെട്ട ആറ്  ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഈ രോ​ഗത്തിൽ നിന്ന് ഭേദമായവർ പറയുന്നു...

കൊറോണയുടെ ഭീതിയിലാണ് ലോകം. ഓരോ ദിവസം കഴിയുന്തോറും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സമയത്ത് രോഗം പകരാതിരിക്കാൻ ഭയവും പരിഭ്രാന്തിയുമല്ല ജാഗ്രതയാണ് വേണ്ടത്. ജലദോഷം, പനി, വരണ്ട ചുമ എന്നിവയാണ് പൊതുവെ ഈ രോ​ഗത്തിന്റെ പ്രധാന ലക്ഷണങ്ങളെന്ന് പറയുന്നത്. കൊറോണയുടെ പ്രധാനപ്പെട്ട ആറ്  ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് ഈ രോ​ഗത്തിൽ നിന്ന് ഭേദമായവർ പറയുന്നു...

ഒന്ന്...

ദേഹം മുഴുവൻ സഹിക്കാനാവാത്ത വേദന. തലയിൽ ശക്തിയായി ഇ‌ടിക്കുന്നത് പോലെയുള്ള തോന്നൽ, കണ്ണുകൾ കത്തുന്നതുപോലെ, തൊണ്ട ഇറുകുന്നതുപോലെ. അതായിരുന്നു ആദ്യ ലക്ഷണമായി കണ്ടിരുന്നതെന്ന് - ചൈനയിലെ വുഹാനിലെ കോണർ റീഡ് പറയുന്നു.

രണ്ട്...

ചെവി ഇടയ്ക്കിടെ അടയുക. ആന്തരകർണത്തിനും മധ്യകർണത്തിനും ഇ‌ടയിലുള്ള Eustachian tube അ‌‌ടയുകയും  ഇത് ചെവികൾക്ക് പ്രഷർ ഉണ്ടാക്കുകയും ചെയ്തിരുന്നുവെന്ന് കോണർ പറയുന്നു.

മൂന്ന്...

പനിക്കൊപ്പം സഹിക്കാനാവാത്ത കടുത്ത തലവേദന ഉണ്ടാകുമെന്ന് ഓഹിയോയിൽ ആശൂപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെവിൻ ഹാരിസ് പറയുന്നു. തലയിൽ ശക്തമായി ഇടിച്ചതുപോലെയുള്ള അനുഭവം.

നാല്...

തുടക്കത്തിൽ കണ്ണിന് അസ്വസ്ഥതയും ചൊറിച്ചിലും നീറ്റലും ഉണ്ടായി. ശേഷം പനിയുടേതുപോലുള്ള ലക്ഷണങ്ങളും തുടർന്ന് കണ്ണിന് നീറ്റലും തലവേദനയും വന്നുവെന്ന് കോണർ റീഡ് പറയുന്നു.

അഞ്ച്...

വിട്ടുമാറാത്ത ചുമയും  തൊണ്ടയ്ക്ക് വീക്കവും മുറുക്കവും അനുഭവപ്പെട്ടിരുന്നു. ശ്വസിക്കുന്നതിനോ ഭക്ഷണം ഇറക്കുന്നതിനും വളരെയധികം പ്രയാസം അനുഭവപ്പെട്ടിരുന്നുവെന്ന് ഇറ്റലിക്കാരനായ ആൻഡ്രു ഒ ഡൈയർ പറ‍ഞ്ഞു.

ആറ്...

ശരീരം മുഴുവൻ കടുത്ത വേദന അനുഭവപ്പെട്ടു. ചെവിക്കോ നെഞ്ചിനോ മാത്രമല്ല കൈയ്ക്കും കാലിനും വേദന ഉണ്ടായിരുന്നു. കടുത്ത തലവേദനയും ശരീരവേദനയും സന്ധിവേദനയും ആയിരുന്നു തനിക്ക് അനുഭവപ്പെട്ട ആദ്യലക്ഷണങ്ങൾ എന്ന് സിയാകിൽ സ്വദേശിനി എലിസബത്ത് പനയ്ക്കൽ പറയുന്നു. 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?