കൊറോണയെ പേടിച്ച് പ്ലാസ്റ്റിക്കുകൊണ്ട് ശരീരം മൂടി വിമാനയാത്രികര്‍; വീഡിയോ

Web Desk   | Asianet News
Published : Feb 22, 2020, 05:03 PM IST
കൊറോണയെ പേടിച്ച് പ്ലാസ്റ്റിക്കുകൊണ്ട് ശരീരം മൂടി വിമാനയാത്രികര്‍; വീഡിയോ

Synopsis

ഓസ്ട്രേലിയയിലാണ് വിമാനത്തിനുള്ളില്‍ രണ്ട് പേര്‍ മാത്രം പ്ലാസ്റ്റിക്കുകൊണ്ട് ശരീരം മൊത്തം മറച്ച് ഇരിക്കുന്നത്.

ഡിസംബര്‍ പകുതിയോടെ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഭീതി ഇപ്പോഴും ലോകത്തുനിന്ന് വിട്ടുമാറിയിട്ടില്ല. ഇതിനിടെ വിമാനത്തിലെ രണ്ട് യാത്രക്കാര്‍ കൊറോണ പേടിയില്‍ പ്ലാസ്റ്റിക്കുകൊണ്ട് സ്വയം മൂടിയിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

ഓസ്ട്രേലിയയിലാണ് വിമാനത്തിനുള്ളില്‍ രണ്ട് പേര്‍ മാത്രം പ്ലാസ്റ്റിക്കുകൊണ്ട് ശരീരം മൊത്തം മറച്ച് ഇരിക്കുന്നത്. അലിഷ എന്ന ട്വിറ്റര്‍ ഉപയോഗ്താവാണ് വീഡിയോ പങ്കുവച്ചത്. കൊറോണ പേടിയില്‍ തന്‍റെ പുറകില്‍ ഇരിക്കുന്നവര്‍ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. 

2300 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഓസ്ട്രേലിയയില്‍ 15 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. കൊറോണ ആദ്യമായി സ്ഥിരീകരിച്ച ചൈനയിലെ വുഹാനില്‍ പോകുകയോ പോയവരുമായി ബന്ധപ്പെടുകയോ ചെയ്തവര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. 
 

PREV
click me!

Recommended Stories

Health Tips: വിറ്റാമിന്‍ 'എ'യുടെ കുറവ്; ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ തിരിച്ചറിയാം
കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍