' ഇന്ത്യയുടെ കൊവാക്സിന് കൊറോണ വൈറസ് വകഭേദമായ 617നെ നശിപ്പിക്കാന്‍ കഴിയും'; ഡോ. ആന്‍റണി ഫൗസി

By Web TeamFirst Published Apr 28, 2021, 12:51 PM IST
Highlights

കൊറോണ വൈറസിനെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ കൊവാക്സിന് കഴിയുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെയും ഐസിഎംആറിന്‍റെയും സഹായത്തോടെ ഭാരത് ബയോടെക്കാണ് കൊവാക്സിൻ ഉത്പാദിപ്പിക്കുന്നത്. 

ഇന്ത്യയുടെ കൊവിഡ് വാക്സിനായ കൊവാക്സിന് കൊറോണ വൈറസ് വകഭേദമായ 617നെ നശിപ്പിക്കാന്‍ കഴിയുമെന്ന് വൈറ്റ് ഹൗസ് ചീഫ് മെഡിക്കൽ അഡ്വൈസറും പ്രതിരോധ വിദഗ്ധനുമായ ഡോ. ആന്‍റണി ഫൗസി. കൊവാക്സിനെക്കുറിച്ചുള്ള ഡാറ്റകൾ ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളൂ. എന്നാൽ, ഏറ്റവും അവസാനം ലഭിച്ച ഡാറ്റകൾ കാണിക്കുന്നത്  കൊറോണ വൈറസ് 617 വകഭേദത്തെ ചെറുക്കാൻ ഇതിനു കഴിയുമെന്നാണ്. ഇന്ത്യയിൽ ഈ വാക്സിൻ സ്വീകരിച്ച ആളുകളുടെ വിവരങ്ങൾ ശേഖരിച്ചതിൽ നിന്നാണ് ഈ നിഗമനത്തിലെത്തിയതെന്ന് ഡോ. ആന്‍റണി ഫൗസി പറയുന്നു. 

കൊറോണ വൈറസിനെതിരെ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ കൊവാക്സിന് കഴിയുമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും ഐസിഎംആറിന്‍റെയും സഹായത്തോടെ ഭാരത് ബയോടെക്കാണ് കൊവാക്സിൻ ഉത്പാദിപ്പിക്കുന്നത്. 

ഇന്ത്യയിൽ ഇപ്പോൾ കൊവിഷീൽഡിനൊപ്പം കൊവാക്സിനും നൽകുന്നുണ്ട്. ഈ വാക്സിന് 78 ശതമാനം ഫലശേഷിയുണ്ടെന്ന് അടുത്തിടെ വന്ന പരീക്ഷണ ഫലങ്ങൾ സൂചിപ്പിക്കുന്നു.

 

click me!