Covid 19 : കുട്ടികളിൽ കൊവാക്സിൻ മെച്ചപ്പെട്ട പ്രതിരോധശേഷി നൽകും; ഡോ. എൻകെ അറോറ

By Web TeamFirst Published Dec 27, 2021, 1:06 PM IST
Highlights

കുട്ടികളിലെ കൊവാക്സിൻ പ്രതികരണം മുതിർന്നവരേക്കാൾ മികച്ചതാണെന്ന് അറോറ പറഞ്ഞു. വാക്സിൻ സുരക്ഷിതമാണെന്നും കുട്ടികളിലെ ആന്റിബോഡികളുടെ അളവ് അളക്കുന്നതിനാണ് പഠനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുട്ടികളിൽ കൊവാക്സിൻ മെച്ചപ്പെട്ട പ്രതിരോധശേഷി നൽകുമെന്ന് കൊവിഡ് - 19 ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. എൻ.കെ അറോറ പറഞ്ഞു. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് പ്രധിരോധ കുത്തിവയ്പ്പ് ജനുവരി 3 (തിങ്കൾ) മുതൽ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ കൊവിഡിനെതിരായ പ്രതികരണത്തിന്റെ കാര്യത്തിൽ മുതിർന്നവരെപ്പോലെയാണെന്ന് അറോറ പറഞ്ഞു. കൗമാരക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നത് രണ്ട് ഗുണങ്ങളാണ് ഉള്ളത്. അവർക്ക് സ്‌കൂൾ കോളേജുകളിൽ പോകേണ്ടതുണ്ട്. പ്രത്യേകിച്ച് ഒ‌മിക്രോണിന്റെ  വകഭേദത്തിന്റെ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ... -  അറോറ പറഞ്ഞു. 

ഭാരത് ബയോടെക്കിന്റെ കൊവാകിസ് 15 മുതൽ 18 വരെ പ്രായമുള്ളവർക്കായി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) ഇതിനകം തന്നെ അടിയന്തര ഉപയോഗ അനുമതി നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളിലെ കൊവാക്സിൻ പ്രതികരണം മുതിർന്നവരേക്കാൾ മികച്ചതാണെന്ന് അറോറ പറഞ്ഞു. വാക്സിൻ സുരക്ഷിതമാണെന്നും കുട്ടികളിലെ ആന്റിബോഡികളുടെ അളവ് അളക്കുന്നതിനാണ് പഠനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

15 നും 18 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്ക് വാക്സിന് ജനുവരി 1 മുതൽ CoWIN ആപ്പിൽ രജിസ്റ്റർ ചെയ്യാമെന്ന് സർക്കാർ തിങ്കളാഴ്ച രാവിലെ അറിയിച്ചതായി വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു. രജിസ്ട്രേഷന് വിദ്യാർത്ഥി ഐ ഡി കാർഡ് ഉപയോഗിക്കാവുന്നതാണ്.

ചിലർക്ക് ആധാർ കാർഡുകൾ ഇല്ലാത്തതിനാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഐഡി കാർഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാൻ CoWIN പ്ലാറ്റ്‌ഫോമിൽ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് CoWIN പ്ലാറ്റ്‌ഫോം മേധാവി ഡോ RS ശർമ്മ ANI യോട് പറഞ്ഞു.

കൊവിഡ് ബാധിച്ച അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമോ?

click me!