Belly Fat : വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

Web Desk   | Asianet News
Published : Dec 27, 2021, 11:45 AM ISTUpdated : Dec 27, 2021, 12:12 PM IST
Belly Fat :  വയറിലെ കൊഴുപ്പ് കുറയ്ക്കണോ? എങ്കിൽ പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

Synopsis

ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാന ഭക്ഷണങ്ങളുണ്ട്. ഒന്നാമതായി മുട്ട, പ്രോട്ടീൻ സമ്പുഷ്ടമാണ് മുട്ട. അവശ്യ പോഷകങ്ങൾ അടങ്ങിയ മുട്ട വണ്ണം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. 

ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ വലിപ്പവും അളവും വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന അവസ്ഥയാണ് അമിതവണ്ണം. ഭാരം കൂടുന്നത് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. ആരോ​ഗ്യകരമായ ഭക്ഷണം കഴിച്ച് തന്നെ വണ്ണം കുറയ്ക്കുകയാണ് വേണ്ടത്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ നിങ്ങളുടെ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില പ്രധാന ഭക്ഷണങ്ങളുണ്ട്.

ഒന്നാമതായി മുട്ട, പ്രോട്ടീൻ സമ്പുഷ്ടമാണ് മുട്ട. അവശ്യ പോഷകങ്ങൾ അടങ്ങിയ മുട്ട വണ്ണം കുറയ്ക്കാൻ മികച്ചൊരു ഭക്ഷണമാണ്. പ്രോട്ടീനും മറ്റ് പോഷകങ്ങളും അടങ്ങിയ കുറഞ്ഞ കലോറി ഭക്ഷണമാണ് മുട്ട. മുട്ട കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം.

തെെരാണ് ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട രണ്ടാമത്തെ ഭക്ഷണം. പതിവായി തൈര് കഴിക്കുന്നത് അമിത ഭാരവും പൊണ്ണത്തടിയും കുറയാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ദിവസവും മൂന്ന് നേരം തെെര് കഴിക്കുന്ന ആളുകൾക്ക് 61 ശതമാനം വയറിലെ കൊഴുപ്പ് നഷ്ടപ്പെടുന്നതായി കണ്ടെത്തിയതായി University of Tennessee നടത്തിയ പഠനത്തിൽ പറയുന്നു.

 

 

തൈര് ഒരു ഉയർന്ന പ്രോട്ടീൻ ഭക്ഷണമാണ്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാൻ പ്രോട്ടീൻ മികച്ചതാണ്. പഴങ്ങളും പച്ചക്കറികളുമാണ് ബ്രേക്ക്ഫാസ്റ്റിൽ മൂന്നാമതായി ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ.

പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നുവെന്ന് ദി അസോസിയേഷൻ ഓഫ് യുകെ ഡയറ്റീഷ്യൻ വ്യക്തമാക്കുന്നു. ഫ്രൂട്ട് സാലഡ് ആയോ സ്മൂത്തിയായോ ഒക്കെ കഴിക്കാം.

വിറ്റാമിൻ ഡിയുടെ കുറവ് നിസാരമായി കാണരുത്; കാരണം...

 

PREV
click me!

Recommended Stories

മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ
സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ