കൊവിഡ് 19; ഇന്ത്യ ഇനി നിര്‍ണായക ഘട്ടങ്ങളെയാണ് നേരിടാന്‍ പോകുന്നത് !

By Web TeamFirst Published Mar 29, 2020, 4:21 PM IST
Highlights

വരുന്ന രണ്ട് ആഴ്ച ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ ഡയറക്ടര്‍ ബാലറാം ഭാര്‍ഗവ് പറഞ്ഞു. അതിനെ വിജയകരമായി അതിജീവിക്കാന്‍ സാധിച്ചാല്‍ പാതി ജയിച്ചു എന്ന് കരുതാമെന്നും ബാലറാം ഭാര്‍ഗവ് കൂട്ടിച്ചേര്‍ത്തു.

വരുന്ന രണ്ട് ആഴ്ച ഇന്ത്യയ്ക്ക് നിര്‍ണ്ണായകമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച്‌ കൗണ്‍സില്‍ ഡയറക്ടര്‍ ബാലറാം ഭാര്‍ഗവ് പറഞ്ഞു. അതിനെ വിജയകരമായി അതിജീവിക്കാന്‍ സാധിച്ചാല്‍ പാതി ജയിച്ചു എന്ന് കരുതാമെന്നും ബാലറാം ഭാര്‍ഗവ് കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19  വൈറസ് ബാധയുടെ മൂന്നാം ഘട്ടമാണിത്. രോഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ രാജ്യം ഇനി നിര്‍ണായക ഘട്ടങ്ങളെയാണ് നേരിടാന്‍ പോകുന്നത്.

രോഗം വ്യാപിച്ചു കഴിഞ്ഞ് ആരില്‍ നിന്നാണ് രോഗം പടര്‍ന്നതെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത അവസ്ഥയാണ് സമൂഹവ്യാപനം. കൊവിഡ് 19 ന്റെ കാര്യത്തില്‍ ഇന്ത്യ സ്റ്റേജ് - 2 അഥവാ ലോക്കല്‍ ട്രാന്‍സ്മിഷനില്‍  എത്തി കഴിഞ്ഞു. മൂന്നാം ഘട്ടത്തിലേക്ക് വൈറസ് പോകുന്നത് തടയാന്‍ കര്‍ശനമായ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇനിയുള്ള ഓരോ ദിവസവും എല്ലാവരും സ്വയം ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം ചൈനയിലും ഇറ്റലിയിലും പടര്‍ന്ന പോലെ ക്രമാതീതമായി വ്യാപിക്കും. സ്റ്റേജ് മൂന്നിലും നാലിലും എത്തിനില്‍ക്കുന്ന പല രാജ്യങ്ങളിലും അസുഖം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഈ ഘട്ടങ്ങളില്‍ ഇരട്ടിയിലധികമായിരുന്നു. ചൈനയിലെ വുഹാനില്‍ പടര്‍ന്നു പിടിച്ചതിനു സമാനമായി വൈറസ് ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 

click me!