
കൊവിഡ് 19 പോസിറ്റീവാണോ എന്ന് അഞ്ചുമിനിറ്റിനുള്ളിൽ അറിയാൻ കഴിയുന്ന പോർട്ടബിൾ ഉപകരണവുമായി യു എസ് ലാബ്. പരിശോധനാഫലം അതിവേഗം നടത്താന്‍ കഴിയുന്നത് രോഗവ്യാപനം തടയാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറയുന്നു.
കൈയിലെടുത്ത് മാറ്റാവുന്ന ഉപകരണമാണിത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് ആരോഗ്യരംഗത്തുള്ളവര്‍ക്ക് ഉപകരണം ലഭ്യമാക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്.ഡി.എ) നിര്‍മ്മിച്ച അബോട്ട് കമ്പനിക്ക് അടിയന്തര അനുമതി നല്‍കിയിട്ടുണ്ട്. ഒരു ടോസ്റ്ററിന്റെ മാത്രം വലിപ്പമുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനം മോളിക്യുലാര്‍ ടെക്‌നോളജി ഉപയോഗിച്ചാണ്.
അതുപോലെ, കൊറോണ നെഗറ്റീവ് ഫലം അറിയാന്‍ 13 മിനിറ്റെടുക്കും. ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് അയച്ച് ഫലത്തിനു കാത്തിരിക്കാതെ ഈ ഉപകരണം എല്ലായിടത്തും എത്തിക്കാന്‍ കഴിഞ്ഞാല്‍ രോഗികളെ കണ്ടെത്തി എളുപ്പം ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കും എന്നും അധികൃതര്‍ പറയുന്നത്.