കൊവിഡ് പ്രതിരോധ മരുന്ന് ആർക്കൊക്കെ നല്‍കണം? ഡോക്ടറുടെ കുറിപ്പ്...

By Web TeamFirst Published Mar 25, 2020, 3:36 PM IST
Highlights

കൊവിഡ് വ്യാപനത്തെ തുടർന്ന് ലോകരാജ്യങ്ങൾ എല്ലാം അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തില്‍ ഈ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്നിനെ കുറിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്. 

കൊവിഡ് വ്യാപനത്തെ തുടർന്ന് ലോകരാജ്യങ്ങൾ എല്ലാം അതീവ ജാഗ്രത പുലർത്തുന്ന സാഹചര്യത്തില്‍ ഈ വൈറസിനെതിരെയുള്ള പ്രതിരോധ മരുന്നിനെ കുറിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) വൈസ് പ്രസിഡന്‍റ് ഡോ. സുല്‍ഫി നൂഹു പറയുന്നത്. കൊവിഡ് പ്രതിരോധ മരുന്ന് ആർക്കൊക്കെ നല്‍കണം എന്നതിനെ കുറിച്ചും അദ്ദേഹം  തന്‍റെ ഫേസ്ബുക്കില്‍ കുറിക്കുന്നു. 

കുറിപ്പ് വായിക്കാം...

ക്ലോറോക്കിൻ എന്ന മരുന്ന് കോവിഡ് രോഗത്തിന്‍റെ പ്രതിരോധത്തിന് ഉപയോഗിക്കാം എന്നുള്ള വാട്സ്ആപ്പ് സന്ദേശങ്ങളാണ് ആണ് ലോകമെമ്പാടും. ഐ സി എം ആർ ഈ മരുന്ന് പ്രതിരോധത്തിന് ഉപയോഗിക്കാം എന്നുള്ള അംഗീകാരം നൽകിയിട്ടുണ്ട്.

മുൻപ് മലെറിയക്കും റുമാറ്റയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ ചില രോഗങ്ങൾക്ക് ഉപയോഗിച്ചിരുന്ന മരുന്നാണ് ഇപ്പോൾ പ്രതിരോധത്തിന് ഉപയോഗിക്കാമെന്ന പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. പക്ഷേ കരുതി മാത്രം ഉപയോഗിക്കണം . ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് ഉപയോഗിക്കാൻ പാടില്ല. മരുന്ന് ഉപയോഗിക്കേണ്ടത് ആർക്കൊക്കെ എന്നുള്ളതിനും കർശനമായ നിബന്ധനയുണ്ട്.

കൊറോണ രോഗിയേയോ അല്ലെങ്കിൽ സംശയിക്കുന്നവരെയോ പരിചരിക്കുന്നവർ, അവരുമായി അടുത്ത് ഇടപെടകിയവർ , കൊറോണ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർ എന്നിവർക്ക് മാത്രമാണ് ഈ മരുന്ന് നൽകേണ്ടത്. മെഡിക്കൽ സ്റ്റോർ ഉടമകൾ മരുന്ന് ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഇല്ലാതെ നൽകാൻ പാടില്ല എന്ന് കർശനമായ നിഷ്കർഷ ഉണ്ടാവണം. വെറുതെ ഈ മരുന്ന് വാങ്ങി കഴിക്കുന്നത് മരുന്നിൻറെ അപൂർവ്വമായ ദൂഷ്യവശങ്ങൾ രോഗികളിൽ ഉണ്ടാക്കാം. എന്നതു മാത്രമല്ല വളരെ നിയന്ത്രിതമായി ഉപയോഗിക്കേണ്ട ഈ മരുന്ന് ധാരാളം സമൂഹത്തിൽ ഉപയോഗിക്കുകയാണെങ്കിൽ മരുന്നിന് ഗുണമേ ഇല്ലാതെ പോകും.

ഈ മരുന്നു പോലെ മറ്റ് ധാരാളം മരുന്നുകളും പരീക്ഷണ നിരീക്ഷണങ്ങളിൽ ആണ്. താമസിയാതെ ചില മരുന്നുകളിൽ എങ്കിലും പൊതു സമ്മതം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. അതുവരെ കരുതലോടെ...

click me!