Depression : കൊവിഡ് 19 പ്രായമായവരില്‍ വിഷാദരോഗ സാധ്യത വര്‍ധിപ്പിച്ചുവെന്ന് പഠനം

By Web TeamFirst Published Nov 28, 2021, 9:46 AM IST
Highlights

കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ആണ് ഈ പഠനം നടത്തിയത്. ച്ചര്‍ എയ്ജിങ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

വിഷാദം ഇന്ന് വളരെ സാധാരണമായി കണ്ടുവരുന്ന അസുഖങ്ങളുടെ പട്ടികയിലേയ്ക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. വിഷാദത്തിനൊപ്പം (Depression) തന്നെ വ്യാപകമായി കാണാന്‍ സാധിക്കുന്ന മറ്റൊരു മാനസികപ്രശ്‌നമാണ് ഉത്കണ്ഠ (Anxiety). ഇത്തരം മാനസികപ്രശ്‌നങ്ങളെ നിസാരമായി കാണരുതെന്നും ഭാവിയില്‍ ഇത് ഗുരുതരമായ അസുഖങ്ങളിലേയ്ക്ക് നയിച്ചേക്കാമെന്നുമാണ് പല പഠനങ്ങളും പറയുന്നത്.

കൊവിഡ് 19 ആളുകളില്‍ വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി ഇതിനോടകം നിരവധി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൊവിഡ് 19 പ്രായമായവരില്‍ വലിയതോതില്‍ വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് പുതിയ ഒരു പഠനം. 

കാനഡയിലെ മക്മാസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ (McMaster University) ഗവേഷകര്‍ ആണ് ഈ പഠനം നടത്തിയത്. ച്ചര്‍ എയ്ജിങ് (Nature Aging) എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. പഠനത്തില്‍ പങ്കെടുത്ത 50 വയസ്സിനും അതിനു മുകളിലും പ്രായമുള്ള 43 ശതമാനം പേര്‍ തീക്ഷ്ണത കുറഞ്ഞതോ അല്ലെങ്കില്‍ ഉയര്‍ന്ന അളവിലോ ഉള്ള വിഷാദരോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായാണ് പഠനം പറയുന്നത്. 

ആരോഗ്യ സംവിധാനങ്ങള്‍ ഭൂരിഭാഗവും കൊവിഡ് 19 ചികിത്സയ്ക്കായി മാറ്റി വയ്ക്കപ്പെട്ടപ്പോള്‍ പ്രായമേറിയ പലര്‍ക്കും കൃത്യമായ ചികിത്സാസൗകര്യങ്ങള്‍ കിട്ടാതെ വന്നു. തൊഴിലില്ലായ്മ, ജോലി നഷ്ടപ്പെടല്‍, കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ എന്നിവയും പ്രായമായവരില്‍ വിഷാദരോഗം കടുപ്പിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: വിഷാദവും ഉത്കണ്ഠയും; ഈ കൊവിഡ് കാലത്ത് നിങ്ങള്‍ അറിയേണ്ടത്...

click me!