
കൊവിഡ് രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ ലോകം എങ്ങും ചര്‍ച്ച ഇനി എങ്ങനെ ഈ ചങ്ങല പൊട്ടിക്കാം എന്നാണ്. ഓരോ വ്യക്തിയും, കുടുംബവും, സംഘടനകളും, അധികാരികളും, കർശനമായ നടപടികളെടുക്കേണ്ട നിർണ്ണായക സമയമാണിത്. കൊവിഡ് 19 രോഗവ്യാപനച്ചങ്ങല പൊട്ടിക്കാൻ നാം ചെയ്യേണ്ടതെന്ത് എന്നതിനെ കുറിച്ച് ഡോ. ദീപു സദാശിവന്‍, ഡോ. ജിനേഷ് പി എസ് എന്നിവര്‍ ഇന്‍ഫോ ക്ലിനിക്കിന്‍റെ ഫേസ്ബുക്ക് പേജില്‍ പറയുന്നത് സാമൂഹിക വ്യാപനം തടയുക എന്നത് ആണ് ഏറ്റവും പ്രധാനം എന്നാണ്.
കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം...
കൊവിഡ് 19 രോഗവ്യാപനച്ചങ്ങല പൊട്ടിക്കാൻ നാം ചെയ്യേണ്ടതെന്ത് ?
ഓരോ വ്യക്തിയും, കുടുംബവും, സംഘടനകളും, അധികാരികളും, കർശനമായ നടപടികളെടുക്കേണ്ട നിർണ്ണായക സമയമാണിത്.
എ. സാമൂഹിക വ്യാപനം തടയുക - ഏറ്റവും പ്രധാനപ്പെട്ട നടപടിയാണിത്. ലാഘവത്വം കാണിച്ച മറ്റു രാജ്യങ്ങൾക്ക് പറ്റിയ അബദ്ധം നമ്മുടെ കൺമുന്നിലുണ്ട്. ആദ്യത്തെ ഒന്നു രണ്ട് കേസുകൾ വരുന്നു, അവരെ ഫലപ്രദമായി ചികിത്സിക്കുന്നു. തുടർന്ന് പുതിയ കേസുകൾ പ്രത്യക്ഷപ്പെടുന്നത് കുറയുകയോ, ഇല്ലാതാവുകയോ ചെയ്യുന്ന ദിനങ്ങൾ. ആദ്യത്തെ ചെറിയ പരിഭ്രാന്തിക്ക് ശേഷം ജനങ്ങൾ വീണ്ടും ലാഘവത്തോടെ കാര്യങ്ങളെയെടുക്കാൻ തുടങ്ങുന്നു.
കൊടുങ്കാറ്റിന് മുൻപുള്ള നിശബ്ദത പോലൊരു ഘട്ടം, ഇതിന് ശേഷം എത്ര ശ്രമിച്ചാലും അനിവാര്യമായ സാമൂഹിക വ്യാപനം! പ്രതിരോധ അണക്കെട്ടിൽ ആരുമറിയാത്ത ചെറിയൊരു വിള്ളൽ വീണ്, അത് ഒരു ഒഴുക്കായി മാറി അണക്കെട്ട് വിസ്ഫോടനം ആയി മാറുന്നു. സമാന രീതിയാണ് ഒട്ടുമിക്ക രാജ്യങ്ങളിലും കണ്ടത്.
സാമൂഹിക വ്യാപനം തടയാൻ നാം എന്തൊക്കെയാണ് പാലിക്കേണ്ടത് ?
ഇത് ഫലപ്രദമായി നടപ്പാക്കിയാൽ ഉള്ള ഗുണങ്ങൾ എന്ത് ?
ബി. സാമൂഹിക വ്യാപനം നടന്നു തുടങ്ങിയാൽ എന്ത് ?
1. ആദ്യം പതുക്കെയെങ്കിലും പിന്നീട് എണ്ണം ഗുണിതങ്ങളായി, ക്രമാതീതമായി പെരുകുന്ന അവസ്ഥ വരും. അപ്പോൾ നമ്മൾക്ക് ഇപ്പോൾ ഉപയോഗിക്കുന്ന സമ്പർക്കമുള്ളവരെ കണ്ടെത്തി സ്‌ക്രീൻ ചെയ്യുന്ന തന്ത്രങ്ങളൊക്കെ ഒഴിവാക്കി, രോഗം വന്നവരെ ചികിൽസിക്കുന്നതിലേക്കും, മരണങ്ങൾ കഴിയുന്നതും ഒഴിവാക്കുന്നതിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും.
2. ഇത് വിശദീകരിക്കാൻ സ്‌പെയിൻ ഒരു ഉദാ: ആയി എടുക്കാം. സ്പെയിനിൽ 1 st റിപ്പോർട്ട് ചെയ്തത് Jan 31,
2nd കേസ് Feb 9, മൂന്നാമത്തെ കേസ് Feb 24. ഇങ്ങനെ പതുക്കെ മുൻപോട്ടു പോയി Feb 28 എത്തുമ്പോൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 13. സാമൂഹിക വ്യാപനം ആരംഭിക്കുന്നത് ഈ ദിവസം ആണ്.
മാർച്ച് 1 നും പുതിയ കേസുകൾ - 13 മാത്രം, പക്ഷേ പിന്നീട് അങ്ങോട്ട് പെരുക്കം തുടങ്ങുകയാണ്, മാർച്ച് 3 പുതിയ കേസുകൾ 69, മാർച്ച് 6 പുതിയ കേസുകൾ 118. മാർച്ച് 9 ആവുമ്പോൾ പുതിയ കേസുകൾ 555, അന്നും ആകെ കേസുകൾ 1200 മാത്രം. Mar 11ആകെ കേസുകൾ 2200 നു മേൽ, Mar 12 -കേസുകൾ 3,100 , മാർച്ച് 13 ആകെ 5200 കഴിഞ്ഞു. മാർച്ച് 14 ആകെ 7800 കഴിഞ്ഞു.
ഇത് എഴുതുമ്പോൾ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 192 മരണം (ആകെ 830 ), 3200 പുതിയ കേസുകൾ (ആകെ 18000 ഓളം) രാജ്യം മുഴുവൻ ഷട്ട് ഡൌൺ എന്ന നിലയിൽ കർശന നിബന്ധനകൾ ഏർപ്പെടുത്തിയതിനു ശേഷമാണിത് . ഇറ്റലിയിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് ജനുവരി 31 ന്. ഒരുമാസത്തിനുശേഷം അവലോകനം ചെയ്യുമ്പോൾ ഫെബ്രുവരി 28 ന് ആകെ കേസുകൾ 888 മാത്രം. എന്നാൽ മാർച്ച് 10 ആകുമ്പോൾ 10000 കേസുകൾ. മാർച്ച് 15 ആകുമ്പോഴേക്കും 25000 കേസുകളിലേക്കടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനകം മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത് 5000 ൽ പരം കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനകം സംഭവിച്ചിരിക്കുന്നത് 427 മരണങ്ങൾ. ഇതുവരെ ആകെ 41000 കേസുകളിൽനിന്ന് 3405 മരണങ്ങൾ. സ്‌പെയിനും ഇറ്റലിയും ഒരു ഉദാ: ആയി എടുത്തു എന്നേയുള്ളൂ, പകർച്ചവ്യാധിയുടെ രീതികൾ പഠിച്ചാൽ സൗത്ത് കൊറിയ പോലുള്ള ചില ഒറ്റപ്പെട്ട മാതൃക ഒഴിച്ചാൽ എല്ലാ രാജ്യങ്ങളിലും ഒരേ ട്രെൻഡ് ആണ് കാണിക്കുന്നത്.
സി . സാമൂഹിക വ്യാപനം നടന്നാൽ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ എന്തൊക്കെയാവണം ?
1. യാഥാർത്ഥ്യ ബോധത്തോടെയുള്ള സമീപനം
കൺമുന്നിലുള്ള വസ്തുതകൾ തമസ്കരിക്കാതെയിരിക്കുക. ഉദാ: "ഇറ്റലി, സ്പെയിൻ ഒക്കെ വിഭിന്നമാണ്, ഇവിടെ രോഗാണുക്കളെ ചൂട് കൊന്നോളും" എന്നൊക്കെയുള്ള മിഥ്യാധാരണകളിൽ അഭിരമിക്കരുത്.
2. കൂട്ടായ പ്രവർത്തനം
കോവിഡിനെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ മെനക്കെട്ടിറങ്ങിയാൽ മാത്രം പോരാ. രാഷ്ട്രീയ സാമൂഹിക മത നേതാക്കൾ ഉൾപ്പെടുന്ന പൊതു സമൂഹം വഹിക്കുന്ന ഉത്തരവാദിത്വ ബോധവും, പങ്കും അതി നിർണ്ണായകമാണ്.
ഡി. നിർദ്ദേശനങ്ങൾ കർശനമായി പാലിക്കുക
ഇ . കർശന നിയമങ്ങൾ / നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ
ഇക്കാര്യത്തിൽ രാഷ്ട്രീയവും ഭരണപരവുമായ ഇച്ഛാശക്തിയും പ്രതിബദ്ധതയും ഉണ്ടാവാൻ സമൂഹം ശക്തമായ പിന്തുണ നൽകണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam