കൊവിഡ് 19; വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

Web Desk   | Asianet News
Published : Mar 25, 2020, 11:03 PM ISTUpdated : Mar 25, 2020, 11:13 PM IST
കൊവിഡ് 19; വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ

Synopsis

രോഗബാധിത പ്രദേശങ്ങളില്‍ നിന്നു വന്നവരില്‍ രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളിലും രോഗലക്ഷണമില്ലാത്തവരെ വീടുകളിലും നിരീക്ഷിച്ച് വരികയാണ് ആരോ​ഗ്യ വകുപ്പ് ചെയ്യുന്നത്. 

കൊറോണയുടെ ഭീതിയിലാണ് ലോകം. ആരോഗ്യ വകുപ്പ് നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ അതീവശ്രദ്ധയോടെ പാലിച്ചാല്‍ മാത്രമേ രോഗം പകരുന്നത് തടയാന്‍ സാധിക്കുകയുള്ളൂ. രോഗബാധിത പ്രദേശങ്ങളില്‍ നിന്നു വന്നവരില്‍ രോഗലക്ഷണമുള്ളവരെ ഐസൊലേഷന്‍ സൗകര്യമുള്ള ആശുപത്രികളിലും രോഗലക്ഷണമില്ലാത്തവരെ വീടുകളിലും നിരീക്ഷിച്ച് വരികയാണ് ആരോ​ഗ്യ വകുപ്പ് ചെയ്യുന്നത്. വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.....

ഒന്ന്...

എത്ര അടുത്ത ബന്ധുക്കളാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും നിരീക്ഷണത്തില്‍ വീട്ടിനുള്ളില്‍ കഴിയുന്ന ആള്‍ ഒരു കാരണവശാലും വേറെ കുടംബത്തിലെ അംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടില്ല.

രണ്ട്....

 മാസ്‌ക്, കൈയുറ തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷം വേണം നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിചരിക്കാന്‍.

മൂന്ന്...

രോഗിയെ സ്പര്‍ശിച്ചതിനു  ശേഷവും രോഗിയുടെ മുറിയില്‍ കയറിയതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കഴുകുക. കൈകള്‍ ഉണങ്ങിയ തുണി കൊണ്ടോ ടിഷ്യൂ പേപ്പര്‍ കൊണ്ടോ തുടയ്ക്കുക .
 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ