Covid 19 : കൊവിഡ് 19; 'രക്തം കട്ട പിടിച്ചുകിടിക്കുന്നത് പരിശോധിക്കാൻ എളുപ്പമാര്‍ഗം'

Published : Jul 16, 2022, 03:43 PM IST
Covid 19 : കൊവിഡ് 19; 'രക്തം കട്ട പിടിച്ചുകിടിക്കുന്നത് പരിശോധിക്കാൻ എളുപ്പമാര്‍ഗം'

Synopsis

രോഗികളുടെ ചര്‍മ്മം കണ്ടാല്‍ രക്തം കട്ട പിടിച്ചുകിടക്കുന്നതായി തോന്നുകയില്ല. ഇതിന്‍റെ മറ്റ് ലക്ഷണങ്ങളും പ്രകടമായിരിക്കില്ല. എന്നാല്‍ ക്രമേണ ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യാം. കൊവിഡ് കാര്യമായ രീതിയില്‍ ബാധിച്ച രോഗികളില്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ. 

കൊവിഡ് 19 രോഗം ( Covid 19 ) കാര്യമായ രീതിയില്‍ ബാധിക്കപ്പെട്ടവരില്‍ ചര്‍മ്മത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ചുകിടക്കുന്നത് ( Blood Clots ) പരിശോധിക്കാൻ എളുപ്പമാര്‍ഗം കണ്ടെത്തി ഗവേഷകര്‍. അധികം ബുദ്ധിമുട്ടില്ലാതെ തന്നെ ചര്‍മ്മത്തില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് ( ബയോപ്സി) അതിലൂടെ രക്തം കട്ട പിടിച്ചുകിടക്കുന്നത് മനസിലാക്കാൻ സാധിക്കുമെന്നാണ് യുഎസില്‍ നിന്നുള്ള ഗവേഷകര്‍ പറയുന്നത്. 

രോഗികളുടെ ചര്‍മ്മം കണ്ടാല്‍ രക്തം കട്ട പിടിച്ചുകിടക്കുന്നതായി തോന്നുകയില്ല. ഇതിന്‍റെ മറ്റ് ലക്ഷണങ്ങളും പ്രകടമായിരിക്കില്ല. എന്നാല്‍ ക്രമേണ ഇത് വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യാം. കൊവിഡ് കാര്യമായ രീതിയില്‍ ബാധിച്ച രോഗികളില്‍ മാത്രമേ ഇങ്ങനെ സംഭവിക്കൂ. 

മറ്റ് തീവ്രമായ ശ്വാസകോശരോഗങ്ങളിലൊന്നും ഇല്ലാത്തത് പോലെ കൊവിഡ് ( Covid 19 ) ഗുരുതരമാകുമ്പോള്‍ രക്തം കട്ട പിടിക്കുന്നതിലേക്ക് ( Blood Clots ) നയിക്കുന്നുവെന്നാണ് ഇവര്‍ പറയുന്നത്. ഇത് അത്ര സാധാരണമല്ലെന്നും ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

കൊവിഡ് കാര്യമായി ബാധിക്കപ്പെട്ട് ഐസിയുവില്‍ പ്രവേശിക്കപ്പെട്ട പതിനഞ്ച് രോഗികളില്‍ നിന്നും  നേരിയ രീതിയിലോ ഇടത്തരം രീതിയിലോ രോഗം ബാധിക്കപ്പെട്ട ആറ് രോഗികളില്‍ നിന്നുമായി നാല് മില്ലിമീറ്റര്‍ സാമ്പിളുകള്‍ വീതമാണ് പഠനത്തിനായി ഗവേഷകര്‍ ശേഖരിച്ചത്. ഇതില്‍ കാര്യമായി രോഗം ബാധിക്കപ്പെട്ട പതിനഞ്ച് പേരില്‍ പതിമൂന്ന് പേരിലും രക്തം കട്ട പിടിച്ചുകിടക്കുന്നതായി കണ്ടെത്തി. ബാക്കിയുള്ളവരില്‍ ആരിലും ഇത് കണ്ടെത്തിയില്ല. 

രോഗം ചെറിയ രീതിയില്‍ മാത്രം ബാധിക്കപ്പെട്ടവരില്‍ കൊവിഡ് വൈറസ് വളര്‍ച്ചയെ പ്രതിരോധിക്കുന്ന MxA എന്ന പ്രോട്ടീൻ കണ്ടെത്തിയതായും ഇതാകാം ഒരുപക്ഷേ രോഗം ഗുരുതരമാകുന്നതില്‍ നിന്ന് ഇവരെ രക്ഷിച്ചതെന്നും ഗവേഷകര്‍ പറയുന്നു. ഇവരില്‍ രോഗപ്രതിരോധ വ്യവസ്ഥ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണിതെന്നും ഗവേഷകര്‍ പറയുന്നു. 

Also Read:- വാക്സിൻ സ്വീകരിച്ചവരില്‍ ഏറ്റവും സാധാരണമായി കാണപ്പെടുന്ന കൊവിഡ് ലക്ഷണം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം