
കൊവിഡ് അണുബാധ മൂന്ന് മാസം വരെ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുമെന്ന് പഠനം. കൊറോണ വൈറസ് ബാധിച്ച പുരുഷന്മാർക്ക് മൂന്ന് മാസം വരെ ബീജത്തിന്റെ ഗുണനിലവാരം കുറയാനുള്ള സാധ്യത കൂടുതലാണെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ബെൽജിയൻ രോഗികളിൽ കൊവിഡ് ബാധിക്കുകയും അവരിൽ ബീജത്തിന്റെ ഗുണനിലവാരം പരിശോധിക്കുകയായിരുന്നു. കൊവിഡിൽ നിന്ന് കരകയറിയതിന് ശേഷം ആഴ്ചകളോളം കൊവിഡ് പ്രത്യുൽപാദനക്ഷമതയെ ബാധിക്കാം.
സുഖം പ്രാപിച്ച് ഒരു മാസത്തിനുള്ളിൽ 35 പുരുഷന്മാരിൽ നിന്ന് എടുത്ത ബീജ സാമ്പിളുകൾ അവരുടെ ബീജത്തിന്റെ ചലനശേഷിയിൽ 60 ശതമാനം കുറവും ബീജത്തിന്റെ എണ്ണത്തിൽ 37 ശതമാനം കുറവും കാണാനായെന്നും പഠനത്തിൽ പറയുന്നു. ഫെർട്ടിലിറ്റി ആന്റ് സ്റ്റെറിലിറ്റി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.
സുഖം പ്രാപിച്ച് ഒന്ന് മുതൽ രണ്ട് മാസം വരെ 51 രോഗികളിൽ നിന്ന് എടുത്ത സാമ്പിളുകളിൽ 37 ശതമാനം ബീജ ചലനശേഷി കുറയുകയും 29 ശതമാനം പേർക്ക് ബീജങ്ങളുടെ എണ്ണം കുറഞ്ഞതായും കണ്ടെത്താനായി. രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ അത് 28 ശതമാനമായും 6 ശതമാനമായും കുറഞ്ഞു.
ശുക്ലത്തിലൂടെ കൊവിഡ് പകരില്ല എന്നതിന് ശക്തമായ തെളിവുകൾ കണ്ടെത്തിയതായും ഗവേഷകർ പറഞ്ഞു. കൊവിഡ‍് 19 ന് പ്രത്യുൽപാദനക്ഷമതയിൽ ദീർഘകാല സ്വാധീനം ചെലുത്താൻ കഴിയുമോ ഇല്ലയോ എന്നതിനെ കുറിച്ചറിയാൻ കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് പഠനത്തിന് പിന്നിലെ ബെൽജിയൻ ഗവേഷകർ മുന്നറിയിപ്പ് നൽകി.
ഒമിക്രോൺ ബാധിച്ച രോഗികളിൽ കണ്ട് വരുന്ന രണ്ട് പ്രധാനപ്പെട്ട ലക്ഷണങ്ങൾ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam