
മാർച്ച് മാസത്തോടെ കൊവിഡ് അവസാനിക്കാൻ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) പ്രശസ്ത ശാസ്ത്രജ്ഞനായ സമീരൻ പാണ്ഡ. ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക് ഒമിക്രോൺ ബാധിക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ മാർച്ച് 11 ആകുമ്പോൾ കൊവിഡ് അവസാനിക്കുമെന്നാണ് കരുതുന്നതെന്ന് പാണ്ഡ പറയുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിലെ പകർച്ചവ്യാധി വിഭാഗം തലവനാണ് സമീരൻ പാണ്ഡ. കൊവിഡ് പ്രോട്ടോക്കോൾ ക്യത്യമായി പാലിക്കുക. നമ്മൾ നമ്മുടെ ജാഗ്രത കൈവിടാതിരിക്കുകയാണ് വേണ്ടത്. അങ്ങനെയണെങ്കിൽ പുതിയ വകഭേദങ്ങൾ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോൺ തരംഗം ഡിസംബർ 11 മുതൽ മൂന്ന് മാസം നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈ, ദില്ലി എന്നീ നഗരങ്ങളിൽ കേസുകൾ വർധിക്കുന്നുണ്ടോ എന്നറിയാൻ രണ്ടാഴ്ച കൂടി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആളുകളുടെ പ്രതിരോധശേഷി ക്രമാനുഗതമായി വർധിപ്പിക്കുകയാണ് വൈറസിനെ നേരിടാനുള്ള ഉചിത മാർഗമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
Read more : കൊവിഡ് മൂന്നാം തരംഗം; 10 കാര്യങ്ങൾ ശ്രദ്ധിക്കാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam