Asianet News MalayalamAsianet News Malayalam

Covid Third Wave : കൊവിഡ് മൂന്നാം തരം​ഗം; 10 കാര്യങ്ങൾ ശ്രദ്ധിക്കാം

കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ശരിയായ രീതിയിൽ പാലിക്കാതിരുന്നാൽ രോ​ഗം പകരാം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തില്‍ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയാണ്. 

How we can prevent Covid 19 third wave
Author
Delhi, First Published Jan 19, 2022, 5:35 PM IST

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകൾ ഇപ്പോൾ രാജ്യത്ത് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ഇത് ദിവസവും നിരവധി ആളുകളെ ബാധിക്കുകയും നിരവധി പേരുടെ മരണത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. എന്നാൽ ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത് ഈ വകഭേദം മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതൽ പകർച്ചാശേഷി ഉള്ളതാണെങ്കിലും അണുബാധയുടെ തീവ്രത കുറവാണെന്നാണ്. 

കൊവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ ശരിയായ രീതിയിൽ പാലിക്കാതിരുന്നാൽ രോ​ഗം പകരാം. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിൽ രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. ഉത്തരേന്ത്യയിൽ ഉള്ളതിനേക്കാൾ ദക്ഷിണേന്ത്യയിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്. ഒമിക്രോൺ വകഭേദം ബാധിക്കുന്നവരുടെ എണ്ണവും ഉയരുന്നത് ആശങ്കയാണ്. 

ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക്‌ ഒമിക്രോൺ ബാധിക്കുകയും പുതിയ വകഭേദങ്ങൾ ഉണ്ടാകാതിരിക്കുകയും ചെയ്താൽ മാർച്ച് 11 ആകുമ്പോൾ കൊവിഡ് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞനായ സമീരൻ പാണ്ഡ പറഞ്ഞു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ചിലെ പകർച്ചവ്യാധി വിഭാഗം തലവനാണ് സമീരൻ പാണ്ഡ. ഈ കൊവിഡ് കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഐസിഎംആർ വ്യക്തമാക്കുന്നു.

1.  പുറത്ത് നിന്ന് ഭക്ഷണം കഴിക്കരുത്.
2. ഈ സമയത്ത് പാർട്ടികൾ കഴിവതും ഒഴിവാക്കുക.
3. ആൾക്കൂട്ടം, അനാവശ്യ യാത്ര ഒഴിവാക്കാം.
4. കൊവിഡ് സുരക്ഷാ പ്രോട്ടോക്കോൾ ക്യത്യമായി പാലിക്കുക.
5. പുറത്ത് പോകുമ്പോൾ ശരിയായി മാസ്ക് ധരിക്കുക.
6 പച്ചക്കറികൾ ധാരാളം കഴിക്കുക.
7. പ്രതിരോധശേഷി കൂട്ടുക.
8.മാളുകൾ, തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കുറച്ച് നാളത്തേയ്ക്ക് പോകാതിരിക്കുക.
9. പുറത്തിട്ട ഷൂസുകൾ, ചെരുപ്പുകൾ എന്നിവ വീടിനകത്ത് സൂക്ഷിക്കാൻ പാടില്ല.
10. പുറത്ത് നിന്ന് വരുന്നവർ വീടിനകത്ത് കയറുന്നതിന് മുമ്പ് കെെയ്യും കാലും നന്നായി കഴുകുക.

Read more : കൊവിഡ് മൂന്നാം തരംഗം അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ മൂര്‍ദ്ധന്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്

Follow Us:
Download App:
  • android
  • ios