കൊവിഡ് രണ്ടാം തരംഗം; ചെറുപ്പക്കാരെ കൂടുതലും ബാധിക്കുന്നത് എന്തുകൊണ്ട്; വിദ​ഗ്ധർ വിശദീകരിക്കുന്നു

By Web TeamFirst Published May 20, 2021, 1:42 PM IST
Highlights

കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ യുവാക്കളാണ് കൂടുതൽ രോഗബാധിതരാകുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ചീഫ് ഡോ. ബൽറാം ഭാർഗവ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 
 

കൊവിഡിന്റെ രണ്ടാം തരം​ഗത്തിലാണ് രാജ്യം. വിവിധ സംസ്ഥാനങ്ങളിൽ കൊറോണയുടെ രണ്ടാം വരവ് ഏറ്റവും കൂടുതൽ ബാധിച്ചിട്ടുള്ളത് ചെറുപ്പക്കാരെയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചണ്ഡിഗഡിൽ ജനുവരി ഒന്നു മുതൽ ഏപ്രിൽ 20 വരെയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്, 21 മുതൽ 30 വയസ് വരെയുള്ളവരിലാണ് ഏറ്റവും കൂടുതലും കൊവിഡ് ബാധിച്ചിട്ടുള്ളതെന്നാണ്. 

കൊവിഡ് രണ്ടാം തരംഗത്തിൽ  യുവാക്കളിലാണ് വൈറസ് ബാധ പ്രധാനമായും ബാധിക്കുന്നതായി കണ്ട് വരുന്നതെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ പറഞ്ഞു. ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ കൊറോണ വെെറസിന്റെ പുതിയ വകഭേദം മുതിർന്നവരെക്കാളും കൂടുതൽ ചെറുപ്പക്കാരിലാണ് അതിവേഗം വ്യാപിക്കുന്നതായി കണ്ട് വരുന്നതെന്ന് വിദ​ഗ്ധർ പറയുന്നു.

 2020 ലെ ആദ്യ തരംഗത്തിൽ 31 ശതമാനം ആളുകൾ 30 വയസ്സിന് താഴെയുള്ളവരാണെന്നും 2021 ൽ ഇത് 32 ആയി ഉയർന്നതായും കഴിഞ്ഞ മാസം കേന്ദ്രം അറിയിച്ചു. കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ യുവാക്കളാണ് കൂടുതൽ രോഗബാധിതരാകുന്നതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ചീഫ് ഡോ. ബൽറാം ഭാർഗവ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 

ചെറുപ്പക്കാർ കുറച്ചുകൂടി മറ്റുള്ളവരുമായി ഇടപഴകുന്നതായി കാണുന്നുണ്ട്, കാരണം അവർ  പുറത്തുപോയി തിരികെ വരുമ്പോള്‍ രോഗ ബാധിതരാകാന്‍ സാധ്യത കൂടുതലാണ്. കൊവിഡിന്റെ പുതിയ വകഭേദം അവരെ പെട്ടെന്ന് ബാധിച്ചേക്കാമെന്ന് ഡോ. ബൽ‌റാം പി‌ടി‌ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശരീരത്തിനകത്ത് അണുബാധകൾ ഉണ്ടാകുന്നതെങ്ങനെ? പുതിയ പഠനം....

ചെറുപ്പക്കാരിൽ കൊവി‍ഡ് ബാധിക്കുന്നുണ്ടെങ്കിലും മിക്കവരിലും ലക്ഷണങ്ങൾ പ്രകടമാകാറില്ല. എന്നാൽ‌ ചിലരിൽ ശ്വാസതടസ്സം അനുഭവപ്പെടുകയും ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നതും കണ്ട് വരുന്നതായി കൊളംബിയ ഏഷ്യ ഹോസ്പിറ്റലിലെ internal medicine & infectious disease കൺസൾട്ടന്റ് ഡോ. മഹേഷ്കുമാർ എം ലഖെ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!