
ജീരക വെള്ളം നമ്മൾ എല്ലാവരും കുടിക്കാറുണ്ട്. എന്നാൽ അതിന്റെ ഗുണങ്ങളെ പറ്റി പലർക്കും അറിയില്ല. ദിവസവും ജീരക വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുന്നതിന്റെ ഗുണങ്ങൾ ചെറുതൊന്നുമല്ല. ദിവസവും ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ അകറ്റി എച്ച്ഡിഎൽ കൊളസ്ട്രോൾ ഉയർത്താൻ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
മെറ്റബോളിസം കൂട്ടാനും ദഹനസംബന്ധനമായ പ്രശ്നങ്ങൾക്കും ജീരക വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കാവുന്നതാണ്. ഓർമശക്തിയും പ്രതിരോധശക്തിയും വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു ഹെൽത്തി ഡ്രിങ്കാണ് ഇത്. വിട്ടുമാറാത്ത ചുമ, കഫക്കെട്ട് എന്നിവയ്ക്കും ജീരകം നല്ലതാണ്..
ചുമയുള്ളപ്പോള്‍ ജീരകം കഴിച്ചാല്‍ കഫക്കെട്ട് വരാതിരിക്കാൻ ഇത് സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ തെെരിൽ അൽപം ജീരകം ചേർത്ത് കഴിക്കാവുന്നതാണ്. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.
നാരങ്ങ വെള്ളത്തിൽ അൽപം ഇഞ്ചിയും ജീരകവും ചേർത്ത് കുടിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. ദിവസവും രാത്രി ഉറങ്ങുന്നതിന് മുമ്പ് ജീരകം ചെറുചൂടുവെള്ളത്തിലിട്ട് വയ്ക്കുക. ശേഷം അടുത്ത ദിവസം രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കും..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam