മുടിയെ കരുത്തുള്ളതാക്കാൻ തെെര് ; പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ

Published : Jun 01, 2024, 03:14 PM ISTUpdated : Jun 01, 2024, 03:17 PM IST
മുടിയെ കരുത്തുള്ളതാക്കാൻ തെെര് ; പരീക്ഷിക്കാം ഈ ഹെയർ പാക്കുകൾ

Synopsis

മുടി വളർച്ചയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്ന പ്രോട്ടീനുകളിലൊന്നായ ബയോട്ടിന് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തലയിലെ താരന്‍ നീക്കം ചെയ്യാനും ചൊറിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കുന്നു. 

മുടിയുടെ വളർച്ചയ്ക്ക് ഏറ്റവും മികച്ചതാണ് തെെര്. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമായതിനാൽ തൈര് മുടിക്ക് നല്ലതാണ്. ഇത് മുടിയെ ആഴത്തിൽ പോഷിപ്പിക്കുകയും മോയ്സ്ചറൈസ് ചെയ്യുകയും ചെയ്യുന്നു. മുടിയിൽ നിന്ന് താരൻ അകറ്റാൻ സഹായിക്കുന്ന ഗുണങ്ങൾ തൈരിൽ അടങ്ങിയിരിക്കുന്നു. തൈരിൽ പ്രോട്ടീൻ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇത് മുടിയെ കൂടുതൽ ബലമുള്ളതാക്കുന്നു.

മുടി വളർച്ചയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്ന പ്രോട്ടീനുകളിലൊന്നായ ബയോട്ടിന് മുടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഘടകങ്ങൾ തലയിലെ താരൻ നീക്കം ചെയ്യാനും ചൊറിച്ചിൽ ഇല്ലാതാക്കാനും സഹായിക്കുന്നു. 

ഒന്ന് 

ഒരു മുട്ടയുടെ വെള്ളയും രണ്ട് ടീസ്പൂൺ തെെരും നന്നായി യോജിപ്പിച്ച് മുടിയിൽ പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളം ഉപയോ​ഗിച്ച് മുടി കഴുകുക. താരൻ അകറ്റുന്നതിന് മികച്ച പാക്കാണിത്.

രണ്ട്

ഒരു ബൗളിൽ രണ്ട് ടീ‌സ്പൂൺ കാപ്പിപ്പൊടി എടുക്കുക. ഇതിലേക്ക് മൂന്ന് ടീസ്പൂൺ തെെര്, രണ്ട് ടീസ്‌പൂൺ വെളിച്ചെണ്ണ എന്നിവ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം മുടിയിൽ തേച്ച് പിടിപ്പിക്കുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക.

മൂന്ന്

ഒരു ബൗൾ തൈരിൽ ഒരു മുട്ടയുടെ വെള്ള ചേർക്കുക.അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് മിക്‌സ് ചെയ്യുക. ഇത് ആഴ്ചയിലൊരിക്കൽ തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയാവുന്നതാണ്.

നാല്

ഒരു കപ്പ് തൈരിൽ രണ്ടു ടീസ്പൂൺ വെളിച്ചണ്ണയും കാൽ കപ്പ് കറ്റാർവാഴ ജെല്ലും ചേർത്ത് മിക്‌സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയെ കരുത്തുള്ളതാക്കുന്നു. 

ഈ ഫാഷൻ ഡിസൈനറുടെ വയസ് 74, ഇപ്പോഴും ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം എന്താണെന്ന് ആരാധകർ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ