Weight Loss Stories : ഇത്രയും ഭാരം കുറച്ചത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് മുത്തിന് പറയാനുള്ളത്

Published : Jun 01, 2024, 12:23 PM ISTUpdated : Jun 01, 2024, 12:42 PM IST
  Weight Loss Stories : ഇത്രയും ഭാരം കുറച്ചത് എങ്ങനെയെന്ന് ചോദിക്കുന്നവരോട് മുത്തിന് പറയാനുള്ളത്

Synopsis

' വണ്ണം കൂടിയപ്പോൾ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റാതെയായി. എന്റെ സെെസിനുള്ള വസ്ത്രം കിട്ടാതെ വന്നപ്പോഴാണ് ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തുന്നത്. എന്റെ ഒരു ഫോട്ടോ കാണുമ്പോഴാണ് ഞാൻ ഇത്രയും തടി ഉണ്ടായിരുന്നോ എന്ന എനിക്ക് തോന്നി തുടങ്ങിയത്...' - മുത്ത് പറയുന്നു.

ക്യത്യമായ ഡയറ്റും വ്യായാമവുമായി ശരീരഭാരം കുറച്ചതിന്റെ വിജയകഥ നിങ്ങൾക്കും പറയാനുണ്ടോ? അത്തരം ആരെയെങ്കിലും നിങ്ങൾക്ക് പരിചയമുണ്ടോ? ഉണ്ടെങ്കിൽ ആ വിവരങ്ങൾ ഞങ്ങളെ അറിയിക്കാം. പേരും ഫോൺ നമ്പറും, അടക്കമുള്ള  വിവരങ്ങൾ webteam@asianetnews.in  എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്റ്റ് ലൈനിൽ Weight Loss Stories എന്ന് എഴുതാൻ മറക്കരുത്.

അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ? ശരീരഭാരം കൂടുന്നത് വിവിധരോഗങ്ങൾക്ക് കാരണമാകും. പല കാരണങ്ങൾ കൊണ്ടാണ് ഭാരം കൂടുന്നത്. കൃത്യമായ ഭക്ഷണരീതിയിലൂടെ വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാൻ സാധിക്കും.

ആലപ്പുഴ കൊമ്മാടി സ്വദേശി മുത്ത് എ ആറ് മാസം കൊണ്ടാണ് 35 കിലോ കുറച്ചത്. തുടക്കത്തിൽ 105 കിലോയായിരുന്നു. ആറ് മാസത്തെ കഠിനമായ വർക്കൗട്ടും ഡയറ്റിലൂടെയുമാണ് മുത്ത് ഭാരം കുറച്ചത്. ഭാരം കുറയ്ക്കുന്നതിനായി സഹായിച്ച ചില വെയ്റ്റ് ലോസ് ടിപ്സുകളെ കുറിച്ച് മുത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓൺലെെനിനോട് സംസാരിക്കുന്നു.

പ്രസവം കഴിഞ്ഞ് പെട്ടെന്ന് ഭാരം കൂടി

കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞപ്പോൾ 108 കിലോ ഭാരം ഉണ്ടായിരുന്നു. 105 കിലോ എത്തിയപ്പോഴാണ് ജിമ്മിൽ പോകാൻ തുടങ്ങിയത്. അങ്ങനെ ആറ് മാസത്തെ ഡയറ്റിലൂടെയും വർക്കൗട്ടിലൂടെയുമാണ് 35 കിലോ കുറച്ചത്. 

ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റാതെയായി

വണ്ണം കൂടിയപ്പോൾ ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ പറ്റാതെയായി. എന്റെ സെെസിനുള്ള വസ്ത്രം കിട്ടാതെ വന്നപ്പോഴാണ് ഭാരം കുറയ്ക്കണമെന്ന തീരുമാനത്തിലെത്തുന്നത്. എന്റെ ഒരു ഫോട്ടോ കാണുമ്പോഴാണ് ഞാൻ ഇത്രയും തടി ഉണ്ടായിരുന്നോ എന്ന എനിക്ക് തോന്നി തുടങ്ങിയത്. ഇത്രയും ഭാരം എങ്ങനെ കുറയുമെന്ന് പലരും ചോദിച്ചു. അങ്ങനെ ഭാരം കുറച്ചു കാണിക്കണമെന്ന വാശിയിലാണ് ജിമ്മിൽ പോകാൻ തുടങ്ങിയതെന്ന് മുത്ത് പറയുന്നു.

ഇത്രയും ഭാരം എങ്ങനെ കുറയ്ക്കുമെന്ന് പലരും ചോദിച്ചു 

വണ്ണമുള്ള ശരീരമാണ് എന്റേത്. പ്രസവത്തിന് മുമ്പും 88 കിലോ ഉണ്ടായിരുന്നു. പ്രസവം കഴിഞ്ഞാണ് പെട്ടെന്ന് ഭാരം കൂടിയത്. കുഞ്ഞിന് ഒന്നേക്കാൽ വയസ് ഉള്ളപ്പോഴാണ് ജിമ്മിൽ പോകാൻ തുടങ്ങുന്നത്. കുഞ്ഞിന് പാൽ കൊടുക്കുന്നത് അല്ലേ, ജിമ്മിൽ പോയി ഭാരം കുറച്ചാൽ കുഞ്ഞിന് പ്രശ്നമാകുമെന്നൊക്കെ പലരും പറഞ്ഞു. പക്ഷേ അതൊരക്കെ പറയുന്നത് വെറുതെയാണ്. ഹെൽത്തിയായ ഡയറ്റ് നോക്കിയിട്ടാണ് ഭാരം കുറച്ചതെന്നും മുത്ത് പറയുന്നു.

 

 

50 ശതമാനം ഡയറ്റും 50 ശതമാനം വർക്കൗട്ടും

' 50 ശതമാനം ഡയറ്റും 50 ശതമാനം വർക്കൗട്ടുമാണ് ഭാരം കുറയ്ക്കാൻ സഹായിച്ചത്. ഡയറ്റ് നോക്കി തുടങ്ങിയപ്പോൾ ചില ഭക്ഷണങ്ങൾ ഒഴിവാക്കിയിരുന്നു. ഫുഡിനും വർക്കൗട്ടിനും തുല്യ പ്രധാന്യം കൊടുത്താൽ മാത്രമേ ക്യത്യമായിട്ടുള്ള റിസൾട്ട് കിട്ടുകയുള്ളൂവെന്നാണ് ഞാൻ കരുതുന്നത്. ആദ്യത്തെ മൂന്ന് മാസം കൊണ്ട് 20 കിലോയാണ് കുറച്ചത്. അത് വലിയൊരു സന്തോഷം തോന്നി. തീർച്ചയായും ഇത് പെട്ടെന്നുള്ള ഭാരം കുറയൽ തന്നെയാണ്. എന്നാൽ, ക്യത്യമായി ഡയറ്റ് നോക്കിയാൽ പ്രശ്നമില്ല. പ്രോട്ടീൻ, ഫെെബർ, മറ്റ് എല്ലാ പോഷകങ്ങളും ഉൾപ്പെടുത്തി കൊണ്ടുള്ള ഡയറ്റ് തന്നെയായിരുന്നു എന്റെത്...' - മുത്ത് പറയുന്നു.

ട്രെയിനർ ഷമീർ വെയ്റ്റ് ലോസ് ടിപ്സുകൾ പറഞ്ഞു തന്നിരുന്നു

' നൂർ ഇൻ്റർനാഷണൽ ജിമ്മിലെ ട്രെയിനർ ഷമീറിന്റെ സഹോയത്തോടെയാണ് ഭാരം കുറച്ചത്. അദ്ദേഹം പറഞ്ഞ് തന്ന വർക്കൗട്ടും ഭക്ഷണരീതികളുമെല്ലാം ക്യത്യമായി പിന്തുടർന്നത് കൊണ്ടാണ് ഇത്രയും പെട്ടെന്നൊരു റിസൾട്ട് കിട്ടിയത് എന്ന് തന്നെ പറയാം...' - മുത്ത് പറഞ്ഞു.

 

 

അപ്പം, പുട്ട്, ചോറ്, ചപ്പാത്തി എന്നിവ ഒഴിവാക്കി

' കാർബോഹെെഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കിയിരുന്നു. ജങ്ക് ഫുഡ്, ഓയിൽ ഫുഡ്, എരിവുള്ള ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. അപ്പം, പുട്ട്, ചോറ്, ചപ്പാത്തി എന്നിവയെല്ലാം പൂർണമായി ഒഴിവാക്കിയിരുന്നു. പകരം ഓട്സ്, റാഗി, പോലുള്ള ഉൾപ്പെടുത്തി. ഓട്സ് ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ്. എന്റെ ഡയറ്റിലെ പ്രധാന വിഭവമായിരുന്നു ഓട്സ്. പല രീതിയിൽ ഓട്സ് കഴിക്കാം. പുട്ടായോ ഉപ്പുമാവ് എങ്ങനെ വേണമെങ്കിലും കഴിക്കാം...' - മുത്ത് പറയുന്നു.

' മുട്ടയുടെ വെള്ള രാവിലെ പ്രാതലിന് കഴിച്ചിരുന്നു. ഉച്ചയ്ക്ക് ഓട്സാണ് കഴിച്ചിരുന്നത്. ചിക്കൻ കഴിച്ചിരുന്നു. പക്ഷേ എണ്ണ ചേർക്കാതെയാണ് കഴിച്ചിരുന്നത്. വളറെ ഹെൽത്തിയായ ഡയറ്റ് പ്ലാനാണ് നോക്കിയിരുന്നത്. മീൻ കറി വച്ചാൽ പോലും മീൻ കഷ്ണങ്ങളാണ് കഴിച്ചിരുന്നത്. ഗ്രേവി ഒഴിവാക്കിയിരുന്നു...' - മുത്ത് പറയുന്നു.

ഭക്ഷണത്തിന്റെ അളവ് പ്രധാനം 

എന്റെ ഡയറ്റ് പ്ലാൻ പലർക്കും ഞാൻ പറഞ്ഞ് കൊടുക്കാറുണ്ട്. പലർക്കും നല്ല റിൽസൾട്ടാണ് ലഭിക്കുന്നതെന്ന് മുത്ത് പറയുന്നു. ഇപ്പോഴും ഡയറ്റിലാണ്. ഡയറ്റ് അത് പോലെ തന്നെ നോക്കി പോകുന്നുണ്ട്. ഇനിയും 10 കിലോ കൂടി കുറയ്ക്കാനുണ്ടെന്നും മുത്ത് പറഞ്ഞു. ഭക്ഷണത്തിൽ അളവ് പ്രധാനമാണ്. ഭക്ഷണം അമിത അളവിൽ കഴിക്കാതെ ആവശ്യത്തിനുള്ള അളവാണ് എടുക്കാറുള്ളതെന്നും മുത്ത് പറയുന്നു.

Read more ' അന്ന് 74 കിലോ ഭാരം ഉണ്ടായിരുന്നു, ചോറ് മാത്രമായിരുന്നില്ല ഒഴിവാക്കിയത്' ; അനു പറയുന്നു
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുന്ന ആറ് ദൈനംദിന ശീലങ്ങൾ
സെർവിക്കൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ