
അസ്ഥികളുടെ ആരോഗ്യത്തിന് പാലുൽപ്പന്നങ്ങൾ നല്ലതാണെന്ന് ഒന്നിലധികം പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുതിയ പഠനത്തിൽ പാലുൽപ്പന്നങ്ങളുടെ ദൈനംദിന ഉപഭോഗവും പ്രമേഹ സാധ്യതയും തമ്മിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. ഓൺലൈൻ ജേണലായ 'ബിഎംജെ ഓപ്പൺ ഡയബറ്റിസ് റിസർച്ച് ആന്റ് കെയറിൽ' പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
കുറഞ്ഞത് രണ്ട് നേരം പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, മെറ്റബോളിക് സിൻഡ്രോം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുമെന്ന് പഠനത്തിൽ പറയുന്നു. ( ഒരുകൂട്ടം രോഗാവസ്ഥകള്‍ ഒന്നിച്ചുകാണുന്നതിനെയാണ് മെറ്റബോളിക് സിന്‍ഡ്രോം (metabolic syndrome) എന്ന് വിളിക്കുന്നത്).
ഗവേഷകർ ഏകദേശം ഒൻപത് വർഷത്തോളമായി ഒന്നര ലക്ഷത്തോളം പേരിൽ പഠനം നടത്തുകയായിരുന്നു. ദിവസേന കുറഞ്ഞത് രണ്ട് നേരം പാലുൽപ്പന്നങ്ങൾ കഴിക്കുന്നവർക്ക് മെറ്റബോളിക് സിൻഡ്രോം സാധ്യത 12 ശതമാനം കുറയുന്നതായി കണ്ടെത്തി. പങ്കെടുത്തവരെല്ലാം 35 നും 70 നും ഇടയിൽ പ്രായമുള്ളവരും 21 രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
പാൽ, തൈര്, ചീസ്, പാൽ ഉൽപന്നങ്ങൾ ഉപയോഗിച്ച് തയ്യാറാക്കിയ വിഭവങ്ങൾ എന്നിവയാണ് പ്രധാനമായി പഠനത്തിൽ പങ്കെടുത്തവർക്ക് നൽകിയത്.പട്ടികയിൽ വെണ്ണയോ ക്രീമോ ഒന്നും തന്നെ ഉൾപ്പെടുത്തിയിരുന്നില്ല.ഈ പഠനം നിരീക്ഷണാത്മകമാണെന്ന് ഗവേഷകർ പറഞ്ഞു.
പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിച്ചു; ക്രൂരതയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി ചിത്രം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam