വ്യത്യസ്തമായ രണ്ട് രുചികള്‍ ചേര്‍ത്ത് വിചിത്രമായ ഫുഡ്  'കോമ്പിനേഷനു'ണ്ടാക്കലാണ് പലരുടെയും ഇപ്പോഴത്തെ പ്രധാന 'ഹോബി'. അടുത്തിടെയാണ് ബിരിയാണിക്ക് മുകളില്‍ ചോക്ലേറ്റ് ഒഴിച്ചു കഴിക്കുന്നതിന്‍റെയും തണ്ണിമത്തന് മുകളില്‍ കെച്ചപ്പ് ഒഴിച്ചതും പാനിപൂരിക്കുള്ളില്‍ ന്യൂഡില്‍സ് നിറച്ച് കഴിക്കുന്നതിന്‍റെയും ചിത്രങ്ങള്‍ വൈറലായത്. അതിന് പിന്നാലെയിതാ മറ്റൊരു ഞെട്ടിക്കുന്ന 'കോമ്പിനേഷന്‍' കൂടി. 

'ഇത് എന്ത്  കോമ്പിനേഷന്‍' എന്ന് തോന്നിക്കും വിധത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ചായയും മുട്ടയുമാണ് ഈ ചിത്രത്തിലെ കഥാപാത്രങ്ങള്‍. 

പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുന്നതിന്റെ ചിത്രമാണിത്. ഫേസ്ബുക്കിലൂടെയാണ് വിചിത്രമായ ഈ ഭക്ഷണ കോമ്പിനേഷന്‍റെ ചിത്രം വൈറലായത്. 'ധ്വന്യ ഷാ' എന്ന ഫേസ്ബുക്ക് അക്കൌഡിലൂടെയാണ് ചിത്രം പ്രചരിച്ചത്. സംഭവം വൈറലാവുകയും ചെയ്തു. രസകരമായ കമന്റുകളും ചിത്രത്തിന് താഴെ വന്നിട്ടുണ്ട്.

 

ഇത് ക്രൂരതയാണെന്നും രുചികരമായ രണ്ട് ഭക്ഷണങ്ങളെ നശിപ്പിച്ചുവെന്നുമൊക്കെയുള്ള കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചത്. 

ഇഡ്ഡലിയും തന്തൂരി ചിക്കന്‍ ടിക്കയുമൊക്കെ ചായയില്‍ മുക്കി കഴിക്കുന്നതിന്റെ ചിത്രങ്ങളും സമൂസയുടെ അകത്ത് ഐസ്ക്രീം വച്ച് കഴിക്കുന്നതിന്‍റെ ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു. 

 

Also Read: 'ഇത് കൊള്ളാമല്ലോ'; ഒരേ വലിപ്പത്തില്‍ കേക്ക് മുറിക്കുന്നത് എങ്ങനെ; വീഡിയോ കാണാം...