Deepika Padukone : ദീപിക പദുക്കോണിനെ അലട്ടുന്ന ആരോ​ഗ്യപ്രശ്നം എന്താണ്? ഹൃദയമിടിപ്പ് വർദ്ധിച്ചത് എന്ത് കൊണ്ട്?

Web Desk   | Asianet News
Published : Jun 15, 2022, 12:30 PM ISTUpdated : Jun 15, 2022, 12:38 PM IST
Deepika Padukone : ദീപിക പദുക്കോണിനെ അലട്ടുന്ന ആരോ​ഗ്യപ്രശ്നം എന്താണ്? ഹൃദയമിടിപ്പ് വർദ്ധിച്ചത് എന്ത് കൊണ്ട്?

Synopsis

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടർന്ന് അവർ വീണ്ടും ഷൂട്ടിങ് സെറ്റിലെത്തിയെന്നാണ് റിപ്പോർട്ട്. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികക്കൊപ്പം പ്രഭാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഹൃദയമിടിപ്പ് വർധിച്ചതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ (deepika padukone) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ സിനിമ ഷൂട്ടിങ്ങിനിടെയാണ് ദീപികയുടെ ഹൃദയമിടിപ്പ് വർധിച്ചത്. തുടർന്ന് ഉടൻ തന്നെ അവരെ കാമിനേനി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഹൃദയമിടിപ്പ് സാധാരണ നിലയിലായതിനെ തുടർന്ന് അവർ വീണ്ടും ഷൂട്ടിങ് സെറ്റിലെത്തിയെന്നാണ് റിപ്പോർട്ട്. പ്രൊജക്റ്റ് കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ദീപിക ഹൈദരാബാദിലെത്തിയത്. ദീപികക്കൊപ്പം പ്രഭാസും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്ത് കൊണ്ട്?

വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നാൽ സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് സാധാരണയേക്കാൾ ഉയർന്ന നിരക്കിലാണെന്നാണ്. മദ്യം, ചില ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി കാരണങ്ങളുണ്ട് ഇതിന് പിന്നിൽ. 
ശരാശരി മുതിർന്ന വ്യക്തിയുടെ ഹൃദയമിടിപ്പ് മിനിറ്റിൽ 60⁠–⁠100 തവണ മിടിക്കുന്നത് നോർമലായി കണക്കാക്കുന്നത്. 

Read more  14 വയസില്‍ താഴെയുള്ള കുട്ടികളില്‍ പ്രമേഹം കൂടുന്നു; എങ്ങനെ തിരിച്ചറിയാം?

ഹൃദയമിടിപ്പ് മിനിറ്റിൽ 100 ​​തവണയിൽ കൂടുതൽ മിടിക്കുന്ന അവസ്ഥയെ 'ടാക്കിക്കാർഡിയ' (Tachycardia) എന്ന് വിളിക്കുന്നതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (AHA) പറയുന്നു.ദ്രുതഗതിയിലുള്ള ഹൃദയമിടിപ്പ് ക്രമമായതോ ക്രമരഹിതമായതോ ആകാം. 

കാരണങ്ങൾ ഇതൊക്കെ...

കഠിനമായ വ്യായാമം, പനി, സമ്മർദ്ദം, ഉത്കണ്ഠ, ചില മരുന്നുകളുടെ ഉപയോ​ഗം എന്നിവ ടാക്കിക്കാർഡിയയിലേക്ക് നയിച്ചേക്കാം. അനീമിയ, തൈറോയ്ഡ് ഗ്രന്ഥിയുടെ അമിത പ്രവർത്തനം, ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയസ്തംഭനം എന്നിവ മൂലവും ഇത് സംഭവിക്കാമെന്നും വെബ് എംഡിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

പുകവലിക്കുന്നവർ, അമിതമായി മദ്യപിക്കുക, അല്ലെങ്കിൽ ധാരാളം കഫീൻ ഉപഭോ​ഗം ഉള്ളവരെ 
'സുപ്രവെൻട്രിക്കുലാർ ടാക്കിക്കാർഡിയ' (Supraventricular tachycardia) ബാധിക്കാൻ സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ ഇത് ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലും കുട്ടികളിലും ഇത് കൂടുതൽ സാധാരണമാണ്.
തലകറക്കം, ശ്വാസം മുട്ടൽ, നെഞ്ച് വേദന എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങൾ.

Read more  ഹൃദ്രോഗമോ ഗ്യാസ് ട്രബിളോ? ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

PREV
Read more Articles on
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ