ഡെങ്കിപ്പനിയെ സൂക്ഷിക്കുക ; ലക്ഷണങ്ങൾ എന്തൊക്കെ?

Published : Jun 21, 2023, 03:50 PM IST
ഡെങ്കിപ്പനിയെ സൂക്ഷിക്കുക ;  ലക്ഷണങ്ങൾ എന്തൊക്കെ?

Synopsis

ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. വീടിന് ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങൾ. 

സംസ്ഥാനത്ത് പനി കേസുകളിൽ വർധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജ്. വർദ്ധനവ് ഉണ്ടാകുമെന്നു മേയ് മാസത്തിൽ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തിൽ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതൽ വ്യാപിച്ച സ്ഥലങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കൊതുകുകൾ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുൻകരുതൽ വേണം. 

എന്താണ് ഡെങ്കിപ്പനി ?

ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകർ. വീടിന് ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങൾ. ഇത്തരം കൊതുകുകളുടെ മുട്ടകൾ നനവുള്ള പ്രതലങ്ങളിൽ മാസങ്ങളോളം കേടുകൂടാതിരിക്കും. പകൽ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകർച്ച പനിയാകാൻ സാധ്യതയുള്ളതിനാൽ സ്വയം ചികിത്സിക്കാതെ തുടക്കത്തിൽ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 

ലക്ഷണങ്ങൾ എന്തൊക്കെ?

ഡെങ്കിപ്പനി അണുബാധകളിൽ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. പനി, ചുണങ്ങു, തലവേദന, ഓക്കാനം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങൾ പലപ്പോഴും മറ്റ് രോഗങ്ങളുമായി ആശയക്കുഴപ്പത്തിലാണെന്ന് അർത്ഥമാക്കുന്നു. ഡെങ്കിപ്പനി കഠിനമായ പേശി വേദന, ആഘാതം, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. 

കൊതുകിനെ അകറ്റാൻ ചെയ്യേണ്ടത്...?

1. വീട്ടിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കുക.കാരണം അത് കൊതുക് വളരാൻ കാരണമാകും.
2. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ,  ബക്കറ്റുകൾ എന്നിവ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് . സുരക്ഷിതമായി സംസ്കരിക്കുക.
3. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
4. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. 

വിറ്റാമിന്‍ സി ലഭിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ