കൊവിഡ് 19; പ്രമേഹരോ​ഗികൾ ശ്രദ്ധിക്കേണ്ട ചിലത്

Web Desk   | Asianet News
Published : Apr 17, 2020, 01:47 PM ISTUpdated : Apr 17, 2020, 01:52 PM IST
കൊവിഡ് 19; പ്രമേഹരോ​ഗികൾ ശ്രദ്ധിക്കേണ്ട ചിലത്

Synopsis

നിങ്ങൾ പ്രമേഹമുള്ളവരാണെങ്കിൽ, ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ കാണപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഒരു ആരോ​ഗ്യവിദ​​​ഗ്ധരുമായി ബന്ധപ്പെടേണ്ടതാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുകയും വേണം.

പ്രായമേറിയവരിലാണ് കൊറോണ കൂടുതലായി ബാധിക്കുന്നതെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. ​​​പ്രമേഹമുള്ളവർ ഈ സമയത്ത് അൽപം മുൻകരുതലെടുക്കണമെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്.  നിങ്ങൾ പ്രമേഹമുള്ളവരാണെങ്കിൽ, ചുമ, പനി, ശ്വാസതടസ്സം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ കാണപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഒരു ആരോ​ഗ്യവിദ​​​ഗ്ധരുമായി ബന്ധപ്പെടേണ്ടതാണ്.

ഡോക്ടറുടെ നിർദ്ദേശപ്രകാരം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പതിവായി നിരീക്ഷിക്കുകയും വേണം. ഇത് കൂടാതെ പ്രമേഹരോഗാവസ്ഥയിൽ നിങ്ങൾ വിദേശ യാത്ര നടത്തിയിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പും മറ്റ് അധികൃതരും നൽകുന്ന ഉപദേശങ്ങൾ വേണ്ട വിധത്തിൽ പിന്തുടരാൻ ശ്രദ്ധിക്കുകയും വേണം.

പ്രമേഹമുള്ളവർക്ക് കൊറോണ വെെറസ്  അണുബാധയിൽ നിന്ന് കടുത്ത അസുഖം വരാനുള്ള സാധ്യത കൂടുതലാണെന്നാണ്  സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നത്. പ്രമേഹമുള്ളവരിൽ കൊറോണയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. 34.2 ദശലക്ഷം അമേരിക്കക്കാർ പ്രമേഹ രോഗികളാണെന്നാണ് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ വ്യക്തമാക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഹോർമോണാണ് ഇൻസുലിൻ, അതിനാൽ ടൈപ്പ് 2 പ്രമേഹം നിങ്ങളുടെ ശരീരം ഇൻസുലിൻ സ്വാധീനത്തെ പ്രതിരോധിക്കാൻ കാരണമാകുന്നു അല്ലെങ്കിൽ സാധാരണ രക്തത്തിലെ പഞ്ചസാര നിലനിർത്താൻ വേണ്ടത്ര ഉൽപാദിപ്പിക്കുന്നില്ല. മായോ ക്ലിനിക്കിന്റെ കണക്കനുസരിച്ച് വ്യായാമത്തിന്റെ അഭാവവും അമിതവണ്ണവും പോലുള്ള ജീവിതശൈലിയും അപകടസാധ്യത ഘടകങ്ങളിൽ ഉൾപ്പെടുന്നു.

 മരുന്നുകൾ, ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാമെന്നും വിദ​ഗ്ധർ പറയുന്നു. പ്രമേഹമുള്ളവർക്ക് വൈറസ് ബാധ ഉണ്ടാകുമ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിലെ ഏറ്റക്കുറച്ചിലുകളും പ്രമേഹ സങ്കീർണതകളുടെ സാന്നിധ്യവും കാരണം ചികിത്സിക്കാൻ ബുദ്ധിമുട്ടാണെന്നും വിദ​ഗ്ധർ പറയുന്നു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനീമിയ : ശരീരം കാണിക്കുന്ന ഏഴ് ലക്ഷണങ്ങൾ
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ചെയ്യേണ്ട 6 ദൈനംദിന ശീലങ്ങൾ