മഴക്കാലത്ത് പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം; കാരണം ഇതാണ്...

Published : Jul 28, 2023, 04:34 PM IST
മഴക്കാലത്ത് പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കണം; കാരണം ഇതാണ്...

Synopsis

പ്രമേഹത്തിനാണെങ്കില്‍ പലവിധത്തിലുള്ള അനുബന്ധപ്രശ്നങ്ങളും ഉള്ളതാണ്. ഇതിലേക്ക് എത്താതിരിക്കാൻ ശ്രമിക്കുകയാണ് പ്രമേഹമുള്ളവര്‍ ചെയ്യേണ്ടത്. മഴക്കാലത്ത് പ്രമേഹരോഗികള്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രധാനമായും രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയാണ് ഇതില്‍ ശ്രദ്ധിക്കാനുള്ളത്.

പ്രമേഹമുള്ളവര്‍ നമുക്കറിയാം, ജീവിതരീതികള്‍ നിയന്ത്രിച്ച് മുന്നോട്ട് പോയെങ്കില്‍ മാത്രമേ പ്രമേഹവും കൈകാര്യം ചെയ്ത് മുന്നോട്ട് പോകാൻ സാധിക്കൂ. പ്രത്യേകിച്ചും ഭക്ഷണകാര്യങ്ങളിലാണ് പ്രമേഹരോഗികള്‍ ഏറെയും ശ്രദ്ധിക്കേണ്ടത്. ടൈപ്പ്-2 പ്രമേഹമാണ് അധികപേരെയും ബാധിക്കുന്നത്. ഇതാണെങ്കില്‍ ഭേദപ്പെടുത്താൻ സാധിക്കില്ല. ആദ്യമേ പറഞ്ഞത് പോലെ നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. 

പ്രമേഹത്തിനാണെങ്കില്‍ പലവിധത്തിലുള്ള അനുബന്ധപ്രശ്നങ്ങളും ഉള്ളതാണ്. ഇതിലേക്ക് എത്താതിരിക്കാൻ ശ്രമിക്കുകയാണ് പ്രമേഹമുള്ളവര്‍ ചെയ്യേണ്ടത്. മഴക്കാലത്ത് പ്രമേഹരോഗികള്‍ ചില വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പ്രധാനമായും രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥയാണ് ഇതില്‍ ശ്രദ്ധിക്കാനുള്ളത്. പ്രതിരോധ ശേഷി കുറയുന്നത് പ്രമേഹമുള്ളവരെ സംബന്ധിച്ച് പല പ്രയാസങ്ങളിലേക്കുമാണ് നയിക്കുക. ഇങ്ങനെ സംഭവിക്കാതിരിക്കാൻ മഴക്കാലത്ത് പ്രമേഹരോഗികള്‍ ശ്രദ്ധിക്കേണ്ട, അല്ലെങ്കില്‍ ചെയ്യേണ്ടതായ  ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഭക്ഷണം...

നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുംവിധത്തിലുള്ള  ഭക്ഷണങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്തുക. കഴിയുന്നതും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക. വൈറ്റമിൻ-സിയാല്‍ സമ്പന്നമായ ഭക്ഷണം കഴിക്കാവുന്നതാണ്. അതുപോലെ ആന്‍റി-ഓക്സിഡന്‍റ്സ് കൂടുതലുള്ള ഭക്ഷണവും കഴിക്കാം. നിറയെ പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം.

നനവ്...

മഴക്കാലത്ത് നനവ് ഇരിക്കുന്നതിനാലാണ് അണുക്കള്‍ കൂടുതലും രോഗം പരത്തുന്നത്. അതിനാല്‍ അണുബാധകളില്‍ നിന്ന് രക്ഷ നേടാൻ കഴിയുന്നതും നനവില്‍ നില്‍ക്കാതിരിക്കാൻ ശ്രദ്ധിക്കണം. പരമാവധി രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാൻ വ്യക്തി ശുചിത്വം പാലിക്കണം.

വ്യായാമം...

ഏത് ആരോഗ്യപ്രശ്നമോ അസുഖമോ ഉള്ളവരാകട്ടെ, വ്യായാമം മുടക്കാതെ ചെയ്യുന്നത് ഏറെ നല്ലതാണ്. പ്രമേഹരോഗികളും അവരുടെ പ്രായത്തിനും ആരോഗ്യത്തിനും അനുസരിച്ചുള്ള വ്യായാമം മഴക്കാലത്തും തുടരുക. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

വെള്ളം...

മഴക്കാലത്ത് പൊതുവെ ആളുകള്‍ കുടിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയാറുണ്ട്. എന്നാലിത് പ്രമേഹരോഗികളെ സംബന്ധിച്ച് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. അതിനാല്‍ മഴക്കാലത്ത് പ്രമേഹരോഗികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുക.

ഷുഗര്‍ പരിശോധന...

പ്രമേഹമുള്ളവര്‍ ഇടയ്ക്കിടെ ഷുഗര്‍ പരിശോധിക്കേണ്ടത് നിര്‍ബന്ധമാണ്. കാരണം ഷുഗര്‍ കൂടുന്നുവെങ്കില്‍ അത് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. തിരിച്ചറിഞ്ഞ് ഇത് നിയന്ത്രിക്കുന്നതിനുള്ള കാര്യങ്ങള്‍ ഉചിതമായി ചെയ്യണം. അത് ഏത് സീസണിലായാലും ചെയ്യേണ്ടതാണ്. പക്ഷേ മഴക്കാലത്ത് ആരോഗ്യത്തിന് മേല്‍ കൂടുതല്‍ വെല്ലുവിളികള്‍ വരുന്ന പശ്ചാത്തലത്തില്‍ ഇതിന് അധികപ്രാധാന്യം നല്‍കുക.

Also Read:- എപ്പോഴും തളര്‍ച്ചയും മേലുവേദനയും; അറിയാം ഫൈബ്രോമയാള്‍ജിയ രോഗത്തെ കുറിച്ച്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം