പ്രമേഹരോഗികൾ പ്രഭാതഭക്ഷണം ഒഴിവാക്കരുത്, കാരണം ഇതാണ്

Published : Jul 25, 2023, 01:53 PM IST
പ്രമേഹരോഗികൾ പ്രഭാതഭക്ഷണം ഒഴിവാക്കരുത്, കാരണം ഇതാണ്

Synopsis

പ്രമേഹമുള്ളവർ ഉറക്കമുണർന്നയുടൻ ഭക്ഷണം കഴിച്ചാൽ ദിവസം മുഴുവൻ പ്രമേഹം നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായും ഉയർന്ന സമയമാണിത്.   

ആഗോളതലത്തിൽ തന്നെ പ്രമേഹരോഗികളുടെ എണ്ണം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പ്രമേഹമുള്ളവർ എന്ത് കഴിക്കുന്നു എന്നത് മാത്രമല്ല എപ്പോൾ കഴിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. 

പ്രഭാതഭക്ഷണ സമയം പ്രമേഹത്തിന് ഒരു നിർണായക ഘടകമാണ്. കൂടാതെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം തെറ്റായ സമയത്ത് കഴിക്കുന്നത് ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കുകയും കാലക്രമേണ ഇത് ചെയ്യുന്നത് നിരവധി പ്രമേഹ സങ്കീർണതകൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. 

ശരീരത്തിന് ഇൻസുലിൻ നന്നായി ഉപയോഗിക്കാൻ കഴിയാതെ വരികയോ അല്ലെങ്കിൽ അത് ഉത്പാദിപ്പിക്കാതിരിക്കുകയോ ചെയ്യുന്ന രോ​ഗാവസ്ഥയാണ് പ്രമേഹം. വ്യായാമം, ഭക്ഷണക്രമം, മാനസിക പിരിമുറുക്കം കുറയ്ക്കൽ, നല്ല ഉറക്കം എന്നിവയാണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്ന ഘടകങ്ങൾ. 

പ്രമേഹമുള്ളവർ ഉറക്കമുണർന്നയുടൻ ഭക്ഷണം കഴിച്ചാൽ ദിവസം മുഴുവൻ പ്രമേഹം നിയന്ത്രിക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായും ഉയർന്ന സമയമാണിത്. 

പെട്ടെന്ന് ഉറക്കമുണർന്ന ഉടൻ തന്നെ ശരീരം കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ പുറപ്പെടുവിക്കുന്നതിനാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്വാഭാവികമായും ഉയർന്നുവരുന്നു.  ഈ സമയത്ത് പ്രഭാതഭക്ഷണം കഴിക്കുന്നത് ഇതിനകം ഉയർന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവിനും ദിവസം മുഴുവനും പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ബുദ്ധിമുട്ടിനും ഇടയാക്കും.

പ്രഭാതഭക്ഷണം ഒഴിവാക്കുമ്പോൾ ശരീരം പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. കൂടുതൽ സമയം കഴിക്കാതിരിക്കുന്നത് തലകറക്കം, അലസത അല്ലെങ്കിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ കൂടുതൽ ലക്ഷണങ്ങളിലേക്ക് നയിച്ചേക്കാം. രാവിലെ ഉറക്കമുണർന്ന് ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞ ശേഷമായിരിക്കണം പ്രാതൽ കഴിക്കേണ്ടത്.

പ്രമേഹമുള്ളവർ പ്രാതലിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ...

1. മധുരമില്ലാത്ത തൈര്
2. പ്രോട്ടീനാൽ സമ്പന്നമാണ് മുട്ട. വേവിച്ച മുട്ടയുടെ വെള്ള അല്ലെങ്കിൽ മുട്ടയുടെ വെള്ള വെജ് ഓംലെറ്റാക്കി കഴിക്കാം. 
3. ഓട്സ്
4. കുറഞ്ഞ പഞ്ചസാരയുള്ള ഫ്രൂട്ട് സ്മൂത്തികൾ
5. ആപ്പിൾ, പിയർ, പപ്പായ തുടങ്ങിയ പഴങ്ങൾ ഉൾപ്പെടുത്താം. 

ദിവസവും തെെര് കഴിച്ചാൽ ലഭിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ


 

PREV
click me!

Recommended Stories

സ്ത്രീകളിലെ ക്യാൻസർ ; ശരീരം കാണിക്കുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
അവഗണിക്കരുത്, ലങ് ക്യാൻസറിന്‍റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ തിരിച്ചറിയാം