മുടി വല്ലാതെ ഡ്രൈ ആകുന്നത് തടയാം; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

Published : Nov 08, 2023, 04:41 PM ISTUpdated : Nov 08, 2023, 05:03 PM IST
മുടി വല്ലാതെ ഡ്രൈ ആകുന്നത് തടയാം; ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ടത്...

Synopsis

പ്രധാനമായും നമ്മുടെ ജീവിതരീതികളില്‍ തന്നെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്. ഇതില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ടത് ഭക്ഷണത്തിനും

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ധാരാളം പേര്‍ പരാതിപ്പെടുന്നൊരു കാര്യമാണ് മുടി വല്ലാതെ ഡ്രൈ ആകുന്നത്. പ്രത്യേകിച്ച് മഞ്ഞുകാലം ആകുമ്പോഴാണ് മുടിയും ചര്‍മ്മവും എല്ലാം അധികമായി ഡ്രൈ ആകുക.  പ്രത്യേകമായ പരിചരണം ഇക്കാലത്ത് മുടിക്കും ചര്‍മ്മത്തിനുമെല്ലാം ആവശ്യമാണ്.

പ്രധാനമായും നമ്മുടെ ജീവിതരീതികളില്‍ തന്നെയാണ് മാറ്റങ്ങള്‍ വരുത്തേണ്ടത്. ഇതില്‍ തന്നെ ഏറ്റവുമധികം ശ്രദ്ധ നല്‍കേണ്ടത് ഭക്ഷണത്തിനും. ഇത്തരത്തില്‍ മഞ്ഞുകാലമാകുമ്പോള്‍ മുടി ഡ്രൈ ആകുന്നത് തടയാൻ ഡയറ്റില്‍ അഥവാ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചര്‍മ്മമാകട്ടെ, മുടിയാകട്ടെ ഡ്രൈ ആയിപ്പോകുന്നത് തടയാൻ ആദ്യം ചെയ്യേണ്ടത് ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉറപ്പിക്കലാണ്. ഇതിനായി ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ച് തണുപ്പുകാലങ്ങളില്‍ നമുക്ക് ദാഹം കുറവായിരിക്കും. അങ്ങനെ വരുമ്പോള്‍ കുടിക്കുന്ന വെള്ളത്തിന്‍റെ അളവിലും കുറവ് വരാം. ഇത് ബോധപൂര്‍വം ശ്രദ്ധിക്കേണ്ടതാണ്. 

രണ്ട്...

സീസണലായി ലഭിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കാര്യമായി കഴിക്കുന്നത് നല്ലതാണ്. അത് പഴങ്ങളോ പച്ചക്കറികളോ എന്തുമാകട്ടെ. അതത് കാലാവസ്ഥകളോട് പൊരുതി പോകാൻ ആരോഗ്യത്തെ തയ്യാറെടുപ്പിക്കുന്നതിന് ഈ വിഭവങ്ങള്‍ക്ക് സാധ്യമാകും.

മൂന്ന്...

മുടിയോ ചര്‍മ്മമോ എല്ലാം ഡ്രൈ ആയിപ്പോകുന്ന പ്രശ്നമുണ്ടെങ്കില്‍ മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ അത് പാടെ ഉപേക്ഷിക്കുന്നതാണ് നല്ലത്. മദ്യം ശരീരത്തിലെ ജലാംശം കുറയ്ക്കുന്നതിനും നിര്‍ജലീകരണത്തിനും വലിയ രീതിയില്‍ കാരണമാകുന്ന ഘടകമാണ്. ഇതിന് പുറമെ കാലാവസ്ഥയും കൂടിയാകുമ്പോള്‍ അവസ്ഥ ഏറെ മോശമാകാം. 

നാല്...

മുടി ഡ്രൈ ആകുന്നത് തടയാൻ ഫ്രൈഡ് ഫുഡ്സ് കഴിക്കുന്നത് മിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യാം. പ്രത്യേകിച്ച് തണുപ്പുകാലങ്ങളിലാണെങ്കില്‍ ആളുകള്‍ ഫ്രൈഡ് ഫുഡ്സിനെ കൂടുതല്‍ ആശ്രയിക്കാറുണ്ട്. കഴിയുന്നതും ഇവ പരിമിതപ്പെടുത്തി പഴങ്ങളിലേക്കും പച്ചക്കറികളിലേക്കും തിരിയുന്നതാണ് നല്ലത്.

Also Read:- പ്രമേഹത്തിന് കാരണമാകുന്നത് പഞ്ചസാര മാത്രമല്ല, പിന്നെയോ? അറിയാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ